Summary
മുംബൈ: അവസാന ഘട്ടത്തിലെ വില്‍പ്പനയെത്തുടര്‍ന്ന് വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് വ്യാപരത്തിന്റെ കൂടുതല്‍ സമയവും നേട്ടത്തിലായിരുന്നു. വ്യാപാരം അവസാന ഘട്ടത്തോട് അടുത്തപ്പോള്‍ വന്ന വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 48.88 പോയിന്റ് താഴ്ന്ന് 55,769.23 ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 56,432.65 പോയിന്റില്‍ സെന്‍സെക്‌സ് എത്തിയിരുന്നു. നിഫ്റ്റി 43.70 പോയിന്റ് താഴ്ച്ചയില്‍ 16,584.30 ല്‍ വ്യാപാരം അവസാനിപ്പിച്ചു. അള്‍ട്രടെക് സിമെന്റ്, മാരുതി, എന്‍ടിപിസി, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എം ആന്‍ഡ് എം […]
മുംബൈ: അവസാന ഘട്ടത്തിലെ വില്‍പ്പനയെത്തുടര്‍ന്ന് വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് വ്യാപരത്തിന്റെ കൂടുതല്‍ സമയവും നേട്ടത്തിലായിരുന്നു. വ്യാപാരം അവസാന ഘട്ടത്തോട് അടുത്തപ്പോള്‍ വന്ന വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 48.88 പോയിന്റ് താഴ്ന്ന് 55,769.23 ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 56,432.65 പോയിന്റില്‍ സെന്‍സെക്‌സ് എത്തിയിരുന്നു.
നിഫ്റ്റി 43.70 പോയിന്റ് താഴ്ച്ചയില്‍ 16,584.30 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
അള്‍ട്രടെക് സിമെന്റ്, മാരുതി, എന്‍ടിപിസി, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എം ആന്‍ഡ് എം എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, സണ്‍ ഫാര്‍മ, വിപ്രോ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.