Summary
മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2022 മാർച്ച് പാദത്തിൽ 1,192 കോടി രൂപയുടെ സ്റ്റാന്റെലോൺ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 245 കോടി രൂപയായിരുന്നു. ഏകദേശം അഞ്ചിരട്ടി വർധനവാണിത്. 2020-21 മാർച്ച് പാദത്തിലെ 13,356 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, വരുമാനം 28 ശതമാനം വർധിച്ച് 17,124 കോടി രൂപയായി. 2021-22 സാമ്പത്തിക വർഷത്തിൽ, കമ്പനി 4,935 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2021 മാർച്ച് 31 ന് അവസാനിച്ച […]
മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2022 മാർച്ച് പാദത്തിൽ 1,192 കോടി രൂപയുടെ സ്റ്റാന്റെലോൺ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 245 കോടി രൂപയായിരുന്നു. ഏകദേശം അഞ്ചിരട്ടി വർധനവാണിത്.
2020-21 മാർച്ച് പാദത്തിലെ 13,356 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, വരുമാനം 28 ശതമാനം വർധിച്ച് 17,124 കോടി രൂപയായി.
2021-22 സാമ്പത്തിക വർഷത്തിൽ, കമ്പനി 4,935 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ 984 കോടിയിൽ നിന്ന് ഒന്നിലധികം മടങ്ങ് വളർച്ച നേടി.
ഓട്ടോ, ഫാം വിഭാഗങ്ങളിൽ നിന്നും എക്കാലത്തെയും ഉയർന്ന വരുമാനമായ 55,300 കോടി രൂപ കൈവരിച്ചതായി എം ആൻഡ് എം പറഞ്ഞു. ഇത് മുൻവർഷത്തേക്കാൾ 29 ശതമാനം കൂടുതലാണ്.
42 ശതമാനം വാർഷിക വളർച്ചയോടെ നാലാംപാദത്തിൽ കമ്പനിയുടെ ഓട്ടോ ബിസിനസ്സ് എക്കാലത്തെയും ഉയർന്ന ത്രൈമാസ യൂട്ടിലിറ്റി വാഹന വിൽപ്പനക്കണക്കുകൾ റിപ്പോർട്ടു ചെയ്തു. ഫാം എക്യുപ്‌മെന്റ് സെക്‌ടർ (എഫ്‌ഇഎസ്) ട്രാക്ടറുകളുടെ വിപണി വിഹിതം 2022 സാമ്പത്തിക വർഷത്തിൽ 40 ശതമാനമായി. 1.8 ശതമാനം വളർച്ചയാണ് ഈ വിഭാഗം രേഖപ്പെടുത്തിയത്.
വാഹന കയറ്റുമതിയും കഴിഞ്ഞ സാമ്പത്തിക വർഷം 77 ശതമാനം വളർച്ചയോടെ മികച്ച പ്രകടനം കാഴ്ചവച്ചു. 66 ശതമാനം വളർച്ച നേടിയ, 17,500 ട്രാക്ടറുകളുടെ കയറ്റുമതി 2022 ൽ ഏറ്റവും ഉയർന്നതായി കണക്കാക്കപ്പെടുന്നു. സെമികണ്ടക്ടർ വിതരണം നാലാം പാദത്തിൽ മെച്ചപ്പെട്ടു. അതിന്റെ ഫലമായി എക്കാലത്തെയും ഉയർന്ന ത്രൈമാസ യൂട്ടിലിറ്റി വാഹന വിൽപ്പനക്കണക്കുകൾ ഉണ്ടായി.