image

26 May 2022 8:19 AM GMT

Premium

മെറ്റൽ, ബാങ്കിങ് ഓഹരികളുടെ മുന്നേറ്റത്തിൽ വിപണി ഉണർന്നു

Bijith R

മെറ്റൽ, ബാങ്കിങ് ഓഹരികളുടെ മുന്നേറ്റത്തിൽ വിപണി ഉണർന്നു
X

Summary

വലിയ ചാഞ്ചാട്ടതോടെ നിലനിന്നിരുന്ന വിപണി വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ നേട്ടത്തിൽ അവസാനിച്ചു. ഇന്ന് ഫ്യുച്ചേഴ്സ് ആൻഡ് ഓപ്‌ഷൻസ് വിഭാഗത്തിൽ മെയ് മാസത്തിലെ അവസാന ദിവസമായതിനാൽ മെറ്റൽ, ഫിനാൻസ് ഓഹരികളുടെ 'ഷോർട്ട് പൊസിഷൻ' കവർ ചെയ്യാനായി നിക്ഷേപകർക്ക് വാങ്ങേണ്ടി വന്നതിനാലാണ് വിപണിയിൽ മുന്നേറ്റമുണ്ടായത്. ഇന്നലെ യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി മീറ്റിങ്ങി​ന്റെ മിനുട്ട്സ് പുറത്തുവിട്ടത് നിക്ഷേപകരിൽ ആശ്വാസമുണ്ടാക്കി. ജൂൺ, ജൂലൈ മാസങ്ങളിൽ 50 ബേസിസ് പോയിന്റ് വീതം നിരക്ക് വർധിപ്പിച്ചതിനു ശേഷം നിരക്കു വർദ്ധനവ് കുറഞ്ഞേക്കാമെന്ന സൂചനയാണ് […]


വലിയ ചാഞ്ചാട്ടതോടെ നിലനിന്നിരുന്ന വിപണി വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ നേട്ടത്തിൽ അവസാനിച്ചു. ഇന്ന് ഫ്യുച്ചേഴ്സ് ആൻഡ് ഓപ്‌ഷൻസ് വിഭാഗത്തിൽ...

വലിയ ചാഞ്ചാട്ടതോടെ നിലനിന്നിരുന്ന വിപണി വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ നേട്ടത്തിൽ അവസാനിച്ചു. ഇന്ന് ഫ്യുച്ചേഴ്സ് ആൻഡ് ഓപ്‌ഷൻസ് വിഭാഗത്തിൽ മെയ് മാസത്തിലെ അവസാന ദിവസമായതിനാൽ മെറ്റൽ, ഫിനാൻസ് ഓഹരികളുടെ 'ഷോർട്ട് പൊസിഷൻ' കവർ ചെയ്യാനായി നിക്ഷേപകർക്ക് വാങ്ങേണ്ടി വന്നതിനാലാണ് വിപണിയിൽ മുന്നേറ്റമുണ്ടായത്.

ഇന്നലെ യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി മീറ്റിങ്ങി​ന്റെ മിനുട്ട്സ് പുറത്തുവിട്ടത് നിക്ഷേപകരിൽ ആശ്വാസമുണ്ടാക്കി. ജൂൺ, ജൂലൈ മാസങ്ങളിൽ 50 ബേസിസ് പോയിന്റ് വീതം നിരക്ക് വർധിപ്പിച്ചതിനു ശേഷം നിരക്കു വർദ്ധനവ് കുറഞ്ഞേക്കാമെന്ന സൂചനയാണ് മിനുട്ട്സിൽ നിന്നും ലഭ്യമായത്. കഴിഞ്ഞ കുറച്ചു നാളുകളായി ഫ്യുച്ചേഴ്സ് ആൻഡ് ഓപ്‌ഷൻസ് വിഭാഗത്തിൽ വ്യാപാരികൾ തുടർച്ചയായി വിറ്റ ബെയറിഷ് പൊസിഷനുകൾ കവർ ചെയ്യുന്നതിനായി തിരിച്ചു വാങ്ങിയത് വിപണിയുടെ മുന്നേറ്റത്തിന് കാരണമായി.

സെൻസെസ് 503.27 പോയിന്റ് (0.94 ശതമാനം) വർധിച്ച് 54,252.53 ൽ അവസാനിച്ചു. നിഫ്റ്റി അതിന്റെ നിർണായക പിന്തുണയായ 16,000 ത്തിൽ നിന്നും താഴെ പോയെങ്കിലും വ്യാപാരത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇത് തിരിച്ചുപിടിച്ചു. പിന്നീട് 144.35 പോയിന്റ് (0.90 ശതമാനം) ഉയർന്ന് 16,170.15 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

താഴെ തട്ടിലുള്ള 'വാല്യൂ ബയിങ്' മെറ്റൽ ഓഹരികളുടെ തിരിച്ചു വരവിനു കാരണമായി. ഇത് ടാറ്റ സ്റ്റീൽ, ജെ എസ് ഡബ്ല്യൂ സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ എന്നിവയിൽ യഥാക്രമം 5.27 ശതമാനം, 4.42 ശതമാനം, 3.65 ശതമാനം വർദ്ധനവ് ഉണ്ടാക്കി. ബാങ്ക് ഓഹരികളും വളരെ മികച്ച രീതിയിലുള്ള വർദ്ധനവ് പ്രകടമാക്കി. സ്വകാര്യ, പൊതുമേഖല ബാങ്കുകളിൽ സ്ഥിരമായ വായ്പാ വളർച്ചയുണ്ടെന്ന് ആർ ബി ഐ യുടെ ത്രൈമാസ റിപ്പോർട്ടിൽ രേഖപെടുത്തിയതിനെ തുടർന്നാണ് ഈ വർദ്ധനവ്. ബാങ്ക് ഓഫ് ബറോഡ, എസ് ബിഐ എന്നിവയുടെ ഓഹരികളിൽ യഥാക്രമം 4.74 ശതമാനം, 3.26 ശതമാനം എന്നിങ്ങനെ വർദ്ധനവുണ്ടായി. എച്ച് ഡി എഫ് സി ബാങ്ക് 2.96 ശതമാനവും, ആക്സിസ് ബാങ്ക് 2.82 ശതമാനവും, ഐ സി ഐ സി ഐ 2.20 ശതമാനവും വർധിച്ചു.

ബി എസ് ഇ യിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,748 എണ്ണം ലാഭത്തിലായപ്പോൾ, 1,552 എണ്ണം നഷ്ടത്തിൽ അവസാനിച്ചു. ഇന്ത്യയുടെ വോളട്ടിലിറ്റി ഇൻഡക്സ് (വിക്സ്) ഹ്രസ്വ കാലത്തേക്ക് 10.14 ശതമാനം പിൻവാങ്ങി 22.72 ശതമാനമായി. ഇത് വിശാലമായ വിപണിക്ക് ശുഭ സൂചനയാണ് നൽകുന്നത്.

"നയ രൂപകര്‍ത്താക്കള്‍ അടുത്ത യോഗങ്ങളിൽ പലിശ നിരക്ക് 50 ബിപിഎസ് ആയി വർധിപ്പിക്കുമെന്ന് യുഎസ് ഫെഡിന്റെ മിനുട്സ് സൂചിപ്പിക്കുന്നതിനാൽ ആഗോള വിപണികൾ തിരിച്ചു വന്നു. ഇത് വിപണിയുടെ പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നു. മൂന്ന് ദിവസത്തെ തുടർച്ചയായ തകർച്ചക്ക് ശേഷം ഇന്ത്യൻ വിപണിയും വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ നേട്ടത്തിന് സാക്ഷ്യം വഹിച്ചു. നിഫ്റ്റി 16,061 നു മുകളിലായി ഉയർന്ന് 16,400-16,500 നിലകളിലേക്ക് എത്തുകയും, വോളട്ടിലിറ്റി ഇൻഡക്സ് 18 നു താഴെ വരികയും ചെയ്താൽ വിപണിയിൽ ഒരു സ്ഥിരത നിലനിർത്താൻ സാധിക്കും," മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിന്റെ റീറ്റെയ്ൽ റിസേർച്ച് ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു.