Summary
ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനമാണ് ഇന്നു നടത്തിയത്. ഈ ആഴ്ചയില്‍ നേരിട്ട എല്ലാ നഷ്ടങ്ങളും ഇതിലൂടെ നികത്താനായി. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അതിന്റെ സുപ്രധാന വായ്പാ നിരക്കായ ലോണ്‍ പ്രൈം റേറ്റില്‍ 15 ബേസിസ് പോയിന്റ് കുറവ് വരുത്തിയത് ഏഷ്യന്‍ വിപണികളിലെല്ലാം ഉണര്‍വുണ്ടാക്കി. ലോകത്തിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ വിപണിയായ ചൈനയിലെ സാമ്പത്തിക ഉത്തേജക നടപടികള്‍ വളരുന്ന വിപണികളിലെല്ലാം കനത്ത ഓഹരി വാങ്ങലിനു കാരണമായി. സെന്‍സെസ് 1 ,534.16 പോയിന്റ് വര്‍ധിച്ച് 54,326.39 ലെത്തി. […]
ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനമാണ് ഇന്നു നടത്തിയത്. ഈ ആഴ്ചയില്‍ നേരിട്ട എല്ലാ നഷ്ടങ്ങളും ഇതിലൂടെ നികത്താനായി. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അതിന്റെ സുപ്രധാന വായ്പാ നിരക്കായ ലോണ്‍ പ്രൈം റേറ്റില്‍ 15 ബേസിസ് പോയിന്റ് കുറവ് വരുത്തിയത് ഏഷ്യന്‍ വിപണികളിലെല്ലാം ഉണര്‍വുണ്ടാക്കി. ലോകത്തിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ വിപണിയായ ചൈനയിലെ സാമ്പത്തിക ഉത്തേജക നടപടികള്‍ വളരുന്ന വിപണികളിലെല്ലാം കനത്ത ഓഹരി വാങ്ങലിനു കാരണമായി.
സെന്‍സെസ് 1 ,534.16 പോയിന്റ് വര്‍ധിച്ച് 54,326.39 ലെത്തി. നിഫ്റ്റി 456.75 പോയിന്റ് നേട്ടത്തില്‍ 16,266.15 ലെത്തി. മാര്‍ക്കറ്റ് ഡീലര്‍മാരുടെ അഭിപ്രായത്തില്‍, വിപണിയില്‍ പൊടുന്നനെയുണ്ടായ മുന്നേറ്റം വ്യാപാരികളെ ഞെട്ടിച്ചു. ഫ്യുച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണിയിലെ അവരുടെ 'ഷോര്‍ട് പൊസിഷനുകള്‍' വേഗത്തില്‍ കവര്‍ ചെയ്യാന്‍ ഇത് അവരെ പ്രേരിപ്പിച്ചു. ഇന്നലെ ഒരു വിഭാഗം വ്യാപാരികള്‍ നിഫ്റ്റി ഇക്വിറ്റി ഫ്യൂച്ചേഴ്‌സിൽ വില്‍പ്പന നടത്തിയിരുന്നു. ഇന്ന് സംഭവിച്ചേക്കാവുന്ന വിലയിടിവില്‍ നിന്നും ലാഭമെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് അവര്‍ അങ്ങനെ ചെയ്തത്. എന്നാൽ, ഇന്ന് വിപണി ഉയര്‍ച്ചയോടെ ആരംഭിച്ചപ്പോള്‍ അവര്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു. കൂടാതെ, ഈ 'ബെയറിഷ് പൊസിഷനുകള്‍' കവര്‍ ചെയ്യേണ്ടതായും വന്നു.
സൂചികയില്‍ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഡോ റെഡ്ഡീസാണ്. തൊട്ടുപിന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസുമുണ്ട്. ഇരുവരും യഥാക്രമം 8.10 ശതമാനവും, 5.77 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റിയിലെ ഘടക കമ്പനികളെല്ലാം ഇന്ന് നേട്ടത്തിലാണ്. ഇന്ന് വ്യാപാരത്തിനെത്തിയ 2,523 ഓഹരികള്‍ നേട്ടം കൈവരിച്ചു. എന്നാല്‍, 828 ഓഹരികള്‍ നഷ്ടത്തിലായി. ഇന്ത്യയുടെ വോളട്ടിലിറ്റി ഇന്‍ഡെക്‌സ് 5.93 ശതമാനം താഴ്ന്ന് വിപണിയിലെ ഭയാശങ്കകള്‍ക്ക് ശമനമുണ്ടായതായി കാണിക്കുന്നു.
എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു: "ചാര്‍ട്ട് പാറ്റേണ്‍ അനുസരിച്ച് നിഫ്റ്റിയില്‍ 'ഡബിള്‍ ബോട്ടം' രൂപപ്പെട്ടിരുന്നു. തൊട്ടടുത്ത പ്രതിരോധം കാണപ്പെടുന്നത് 16,400 നടുത്താണ്. ഈ നിര്‍ണായക നിലയില്‍ നിന്നുണ്ടാകുന്ന ബ്രേക്കൗട്ട് സൂചികയെ 16,600-16,700 വരെ കൊണ്ടെത്തിച്ചേക്കാം. താഴേക്കു പോയാല്‍, പിന്തുണ ലഭിക്കാനിടയുള്ളത് 16,000 ലാണ്."
ഏഷ്യയിലെ എല്ലാ വിപണികളും മികച്ച നേട്ടം കൈവരിച്ചു. ജപ്പാനിലെ നിക്കി 1.27 ശതമാനവും, ഷാങ്ഹായ് കോംപോസിറ്റ് 1.60 ശതമാനവും, ചൈന എ50 2.47 ശതമാനവും, ഹാങ് സെങ് 2.96 ശതമാനവും, തായ് വാന്‍ വെയിറ്റഡ് 0.78 ശതമാനവും, ദക്ഷിണ കൊറിയയിലെ കോസ്പി 1.81 ശതമാനവും ഉയര്‍ന്നു. യൂറോപ്യന്‍ വിപണികളും ഉയര്‍ച്ചയില്‍ വ്യാപാരം നടത്തുകയും കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്തു.