image

8 May 2022 8:17 AM GMT

Premium

​വിപണി ഈയാഴ്ച: നാലാംപാദ ഫലങ്ങളും, സാമ്പത്തിക സൂചകങ്ങളും നിർണ്ണായകം

Bijith R

​വിപണി ഈയാഴ്ച: നാലാംപാദ ഫലങ്ങളും, സാമ്പത്തിക സൂചകങ്ങളും നിർണ്ണായകം
X

Summary

കേന്ദ്ര ബാങ്കുകളുടെ പണനയ നടപടികളാണ് കഴിഞ്ഞയാഴ്ച്ച വിപണിയുടെ താല്‍പര്യങ്ങളെ നിയന്ത്രിച്ചതെങ്കിലും, ഈ ആഴ്ച്ചയില്‍ നിക്ഷേപകര്‍ ഇന്ത്യയിലെയും, വിദേശത്തെയും മാക്രോ ഇക്കണോമിക് സ്ഥിതിവിവര കണക്കുകളോടാകും പ്രതികരിക്കുന്നത്. കൂടാതെ, നിക്ഷേപകര്‍ ഇന്ത്യന്‍ കമ്പനികളുടെ റിസല്‍ട്ടുകളും, വളര്‍ച്ചയെക്കുറിച്ചുള്ള മാനേജ്‌മെന്റുകളുടെ വീക്ഷണവും കണക്കിലെടുക്കും. ഇന്ത്യയുടെ വ്യവസായ മേഖലയില്‍ നിന്നുള്ള ഉത്പാദന കണക്കുകളും, ഏപ്രിലിലെ പണപ്പെരുപ്പ നിരക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ച് സൂചന നല്‍കും. അതോടൊപ്പം, ആര്‍ബിഐയുടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള പുതിയ നടപടികളും വിപണിയില്‍ ചര്‍ച്ചയാകും. മാര്‍ച്ചിലെ വ്യാവസായിക ഉത്പാദനം സംബന്ധിച്ചുള്ള കണക്കുകള്‍ […]


കേന്ദ്ര ബാങ്കുകളുടെ പണനയ നടപടികളാണ് കഴിഞ്ഞയാഴ്ച്ച വിപണിയുടെ താല്‍പര്യങ്ങളെ നിയന്ത്രിച്ചതെങ്കിലും, ഈ ആഴ്ച്ചയില്‍ നിക്ഷേപകര്‍...

കേന്ദ്ര ബാങ്കുകളുടെ പണനയ നടപടികളാണ് കഴിഞ്ഞയാഴ്ച്ച വിപണിയുടെ താല്‍പര്യങ്ങളെ നിയന്ത്രിച്ചതെങ്കിലും, ഈ ആഴ്ച്ചയില്‍ നിക്ഷേപകര്‍ ഇന്ത്യയിലെയും, വിദേശത്തെയും മാക്രോ ഇക്കണോമിക് സ്ഥിതിവിവര കണക്കുകളോടാകും പ്രതികരിക്കുന്നത്. കൂടാതെ, നിക്ഷേപകര്‍ ഇന്ത്യന്‍ കമ്പനികളുടെ റിസല്‍ട്ടുകളും, വളര്‍ച്ചയെക്കുറിച്ചുള്ള മാനേജ്‌മെന്റുകളുടെ വീക്ഷണവും കണക്കിലെടുക്കും.

ഇന്ത്യയുടെ വ്യവസായ മേഖലയില്‍ നിന്നുള്ള ഉത്പാദന കണക്കുകളും, ഏപ്രിലിലെ പണപ്പെരുപ്പ നിരക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ച് സൂചന നല്‍കും. അതോടൊപ്പം, ആര്‍ബിഐയുടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള പുതിയ നടപടികളും വിപണിയില്‍ ചര്‍ച്ചയാകും. മാര്‍ച്ചിലെ വ്യാവസായിക ഉത്പാദനം സംബന്ധിച്ചുള്ള കണക്കുകള്‍ മേയ് 12 നാണ് പ്രസിദ്ധീകരിക്കുന്നത്. അതേ ദിവസം, ഏപ്രിലിലെ പണപ്പെരുപ്പ കണക്കുകളും പുറത്തു വരും.

മാര്‍ച്ചിലെ പണപ്പെരുപ്പ കണക്കുകള്‍ പതിനേഴു മാസത്തിലെ ഉയര്‍ന്ന നിരക്കായ 6.95 ശതമാനത്തില്‍ എത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ഇപ്പോള്‍ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്. ഏപ്രിലിലെ കണക്കുകള്‍ നിര്‍ണായകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര ബാങ്ക് പണപ്പെരുപ്പത്തിനെതിരായ തുടര്‍നടപടികളിലേക്ക് കടക്കുക.

കമ്പനി ഫലങ്ങളില്‍, എല്‍ ആന്‍ഡ് ടി, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര എന്നിവയുടെ നാലാംപാദ ഫലങ്ങള്‍ ഈ ആഴ്ച്ച പുറത്തു വരും. ഇത് നിക്ഷേപകര്‍ക്ക് അവരവരുടെ മേഖലകളില്‍ കൃത്യമായ ഉള്‍ക്കാഴ്ച്ച നല്‍കുവാന്‍ സഹായിക്കും.

ആഗോള തലത്തില്‍, ചൈനയില്‍ നിന്നും, അമേരിക്കയില്‍ നിന്നുമുള്ള പണപ്പെരുപ്പ വിവരങ്ങളും പുറത്തു വരും. ഇത് ആഗോള ധനവിപണികളില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്കു കാരണമായേക്കും. ആഗോള എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങളും ഇന്ത്യന്‍ വിപണിയില്‍ നിര്‍ണായകമാണ്. കാരണം, 80 ശതമാനം ഇന്ധന ആവശ്യവും രാജ്യം നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. പത്തു വര്‍ഷ കാലാവധിയുള്ള ബോണ്ടുകളുടെ തുടര്‍ച്ചയായ യീല്‍ഡ് വര്‍ദ്ധനവ് ആശങ്കയുണ്ടാക്കുന്നതാണ്. പലിശ നിരക്ക് ഉയര്‍ത്താന്‍ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിക്കുന്നതില്‍ ഇതും പ്രധാന ഘടകമാണ്.

സാങ്കേതിക വിശകലനം
സാംകോ സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് യെഷാ ഷാ പറയുന്നു: "വിപണിയുടെ ഹ്രസ്വകാല ട്രെന്‍ഡ് ബെയറിഷാണ്. വിപണി ഇനിയും താഴോട്ടു പോകാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെയാണെങ്കിലും, ഒക്ടോബര്‍ മാസം മുതല്‍ പരിശോധിച്ചാല്‍, വിശാലാര്‍ഥത്തില്‍, 16,400 നും 18,400 നും മധ്യേയാണ് സൂചികയില്‍ വ്യാപാരം നടക്കുന്നത്. അതിനാല്‍, ഇന്നത്തെ നിലയില്‍ നിന്ന് ഒരു മുന്നേറ്റം അസാധ്യമല്ല. ഇതിന്റെയടിസ്ഥാനത്തില്‍, പുതിയ ഷോര്‍ട് പൊസിഷനുകളൊന്നും നിക്ഷേപകര്‍ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്. അവര്‍ക്ക മിതമായ നെഗറ്റീവ് ചായ്‌വോ, ന്യൂട്രല്‍ നിലപാടോ ആവാം. വില ഉയരുന്ന സാഹചര്യത്തില്‍ വിറ്റ് ലാഭമെടുക്കുകയുമാവാം. നിഫ്റ്റിയില്‍ തൊട്ടടുത്ത പിന്തുണയും, പ്രതിരോധവും യഥാക്രമം 16,000 നും 16,800 നും അടുത്താണ്."