1 May 2022 12:22 AM
Summary
കൊച്ചി: കൊച്ചി തുറമുഖത്ത് റോള്‍-ഓണ്‍-റോള്‍-ഓഫ് (റോ-റോ) സൗകര്യത്തിന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശര്‍ബാനന്ദ സോനോവാള്‍ തറക്കല്ലിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയുടെ കീഴിലുള്ള ഒന്നാണ് റോ-റോ സൗകര്യം. കൊച്ചി തുറമുഖത്തിന്റെ മട്ടാഞ്ചേരി ചാനലില്‍ ക്യു 1 ബെര്‍ത്തിനെയും സൗത്ത് കോള്‍ ബെര്‍ത്തിനെയും ബന്ധിപ്പിച്ചാണ് ഇത് വികസിപ്പിക്കുന്നത്. റോ-റോ സൗകര്യം സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് റോ-റോ കപ്പലുകള്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവിലുള്ള തീരദേശ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കും. കൂടാതെ റോഡുകളിലെ […]
കൊച്ചി: കൊച്ചി തുറമുഖത്ത് റോള്‍-ഓണ്‍-റോള്‍-ഓഫ് (റോ-റോ) സൗകര്യത്തിന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശര്‍ബാനന്ദ സോനോവാള്‍ തറക്കല്ലിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയുടെ കീഴിലുള്ള ഒന്നാണ് റോ-റോ സൗകര്യം. കൊച്ചി തുറമുഖത്തിന്റെ മട്ടാഞ്ചേരി ചാനലില്‍ ക്യു 1 ബെര്‍ത്തിനെയും സൗത്ത് കോള്‍ ബെര്‍ത്തിനെയും ബന്ധിപ്പിച്ചാണ് ഇത് വികസിപ്പിക്കുന്നത്.
റോ-റോ സൗകര്യം സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് റോ-റോ കപ്പലുകള്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവിലുള്ള തീരദേശ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കും. കൂടാതെ റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) അറിയിച്ചു. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും.
11.06 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 615 ചതുരശ്ര മീറ്ററില്‍ ആര്‍ സി സി ജെട്ടിയുടെ നിര്‍മ്മാണവും റോ-റോ സൗകര്യത്തിലേക്ക് നയിക്കുന്ന നിലവിലുള്ള റോഡുകളുടെ ബലപ്പെടുത്തലും അനുബന്ധ ജോലികളും ഇതില്‍ ഉള്‍പ്പെടും.
കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ പുതിയ ലോഗോയും ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, സഹമന്ത്രി ശന്തനു ഠാക്കൂര്‍ പ്രകാശനം ചെയ്തു.