image

1 May 2022 6:45 AM GMT

Banking

'ഇടിത്തീയായി' എല്‍പിജി വില: വാണിജ്യ സിലിണ്ടറിന് 102 രൂപ കൂടി

MyFin Bureau

ഇടിത്തീയായി എല്‍പിജി വില: വാണിജ്യ സിലിണ്ടറിന് 102 രൂപ കൂടി
X

Summary

ഡെല്‍ഹി : മെയ് ദിനത്തില്‍ തന്നെ പാചകവാതക വില വര്‍ധിപ്പിച്ച് രാജ്യത്തെ എണ്ണക്കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 102 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. അഞ്ച് കിലോ സിലിണ്ടറിന് 655 രൂപയായി പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഇതോടെ കേരളം ഉള്‍പ്പടെയുള്ള മിക്ക സംസ്ഥാനങ്ങളിലും വാണിജ്യ സിലിണ്ടറിന് 2,200 രൂപയോളമാകും വില ഈടാക്കുക. ഡെല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,355.50 രൂപയാണ് വില. മുമ്പ് ഇത് 2,253 രൂപയായിരുന്നു. മുംബൈയില്‍ വാണിജ്യ എല്‍പിജി […]


ഡെല്‍ഹി : മെയ് ദിനത്തില്‍ തന്നെ പാചകവാതക വില വര്‍ധിപ്പിച്ച് രാജ്യത്തെ എണ്ണക്കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 102 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. അഞ്ച് കിലോ സിലിണ്ടറിന് 655 രൂപയായി പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഇതോടെ കേരളം ഉള്‍പ്പടെയുള്ള മിക്ക സംസ്ഥാനങ്ങളിലും വാണിജ്യ സിലിണ്ടറിന് 2,200 രൂപയോളമാകും വില ഈടാക്കുക.

ഡെല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,355.50 രൂപയാണ് വില. മുമ്പ് ഇത് 2,253 രൂപയായിരുന്നു.

മുംബൈയില്‍ വാണിജ്യ എല്‍പിജി വില സിലിണ്ടറിന് 2,205 രൂപയില്‍ നിന്ന് 2,307 രൂപയായി ഉയര്‍ത്തി. കൊല്‍ക്കത്തയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,351 രൂപയ്ക്ക് പകരം 2,455 രൂപയാണ് ഇനി കൊടുക്കേണ്ടി വരിക.

റഷ്യ- യുക്രെയ്ന്‍ യുദ്ധം കാരണം ആഗോള എണ്ണ വിതരണ ശൃംഖലയില്‍ നേരിടുന്ന പ്രശ്നങ്ങളും, ഊര്‍ജ വിലയിലുണ്ടായ വര്‍ധനയുമാണ് എണ്ണക്കമ്പനികളെ വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ച ഘടകം.

എന്നാൽ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് ഇന്ന് വില വർധിപ്പിച്ചിട്ടില്ല.