image

29 April 2022 12:30 AM GMT

Market

വിപണി നേട്ടത്തിന്റെ തുടര്‍ച്ചയില്‍; സെന്‍സെക്‌സ് 296 പോയിന്റ് ഉയര്‍ന്നു

PTI

വിപണി നേട്ടത്തിന്റെ തുടര്‍ച്ചയില്‍; സെന്‍സെക്‌സ് 296 പോയിന്റ് ഉയര്‍ന്നു
X

Summary

മുംബൈ: വിപണി ഇന്നലത്തെ നേട്ടത്തെ പിന്തുടര്‍ന്ന് ശക്തമായ അടിത്തറയില്‍ ആദ്യഘട്ട വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 296 പോയിന്റ് ഉയര്‍ന്നു. ആദ്യഘട്ട വ്യാപാരത്തില്‍ 296.45 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 57,817.51 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 99.3 പോയിന്റ് ഉയര്‍ന്ന് 17,344.35 ലും. സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഡീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എംആന്‍ഡ്എം, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. മറുഭാഗത്ത്, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, ഐടിസി, ഹിന്ദുസ്ഥാന്‍ […]


മുംബൈ: വിപണി ഇന്നലത്തെ നേട്ടത്തെ പിന്തുടര്‍ന്ന് ശക്തമായ അടിത്തറയില്‍ ആദ്യഘട്ട വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 296 പോയിന്റ് ഉയര്‍ന്നു.

ആദ്യഘട്ട വ്യാപാരത്തില്‍ 296.45 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 57,817.51 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 99.3 പോയിന്റ് ഉയര്‍ന്ന് 17,344.35 ലും.

സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഡീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എംആന്‍ഡ്എം, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍.

മറുഭാഗത്ത്, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, നെസ്ലേ എന്നിവരാണ് നഷ്ടം നേരിട്ടവര്‍.

ഏഷ്യൻ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, സിയോള്‍ എന്നിവ മിഡ് സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലാണ്. അമേരിക്കന്‍ വിപണികളും ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ സെന്‍സെക്‌സ് 701.67 പോയിന്റ് ഉയര്‍ന്ന് 57,521.06 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 206.65 പോയിന്റ് ഉയര്‍ന്ന് 17,245.05 പോയിന്റിലും.