14 April 2022 4:03 AM GMT
Summary
ഡെല്‍ഹി: 128-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ഇല്ലാതെ പണം (കാര്‍ഡ്‌ലെസ് ക്യാഷ്) പിന്‍വലിക്കാനുള്ള സൗകര്യവും വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡും അവതരിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). കൂടാതെ സുരക്ഷിതമായ ബാങ്കിംഗ് ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷനില്‍ 'പിഎന്‍ബി വണ്‍'എന്ന പേരില്‍ തിരഞ്ഞെടുത്ത ഡിജിറ്റല്‍ സേവനങ്ങളും തുടങ്ങിയിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്കുള്ള ഇന്‍സ്റ്റാ പേഴ്‌സണല്‍ ലോണ്‍, ജീവനക്കാര്‍ക്കുള്ള പിഎന്‍ബി 360 ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍, ഭാരത് ബില്‍ പേ വഴി ലോണ്‍ ഇഎംഐ ശേഖരണം തുടങ്ങിയ വിവിധ ഡിജിറ്റല്‍ സേവനങ്ങളും തുടങ്ങിയിട്ടുണ്ട്. […]
ഡെല്‍ഹി: 128-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ഇല്ലാതെ പണം (കാര്‍ഡ്‌ലെസ് ക്യാഷ്) പിന്‍വലിക്കാനുള്ള സൗകര്യവും വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡും അവതരിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). കൂടാതെ സുരക്ഷിതമായ ബാങ്കിംഗ് ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷനില്‍ 'പിഎന്‍ബി വണ്‍'എന്ന പേരില്‍ തിരഞ്ഞെടുത്ത ഡിജിറ്റല്‍ സേവനങ്ങളും തുടങ്ങിയിട്ടുണ്ട്.
പെന്‍ഷന്‍കാര്‍ക്കുള്ള ഇന്‍സ്റ്റാ പേഴ്‌സണല്‍ ലോണ്‍, ജീവനക്കാര്‍ക്കുള്ള പിഎന്‍ബി 360 ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍, ഭാരത് ബില്‍ പേ വഴി ലോണ്‍ ഇഎംഐ ശേഖരണം തുടങ്ങിയ വിവിധ ഡിജിറ്റല്‍ സേവനങ്ങളും തുടങ്ങിയിട്ടുണ്ട്. അതേസമയം, എല്ലാ എടിഎമ്മുകളിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കല്‍ സംവിധാനം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശമനുസരിച്ച്, കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുന്നത് പണം പിന്‍വലിക്കല്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കും. കൂടാതെ, കാര്‍ഡ് സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് തുടങ്ങിയ തട്ടിപ്പുകള്‍ തടയാന്‍ ഇത് സഹായിക്കും. നിലവില്‍, ചില ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് മാത്രമേ കാര്‍ഡുകളില്ലാതെയും പ്രത്യേക ബാങ്കിന്റെ എടിഎം നെറ്റ്വര്‍ക്കുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ അനുവാദമുള്ളൂ.