Summary
ഡെല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് ആര്‍ക്കും നിക്ഷിപ്തമായ അവകാശമില്ലെന്നും രാജ്യത്തിന്റെ ഭരണഘടനാപരമായ ധാര്‍മികതയുടെ പ്രതിഫലനമാണതെന്നും സുപ്രീം കോടതി. വിദേശ സഹായം രാജ്യത്തിന്റെ നയങ്ങളെയോ, രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയോ സ്വാധീനിക്കാനും ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സാധ്യതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. 2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തില്‍ 2020 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന ചില ഭേദഗതികളുടെ സാധുത പരിശോധിച്ചുകൊണ്ട് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത് പറഞ്ഞത്. ദിനേഷ് മഹേശ്വരി,സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. രാജ്യത്ത് […]
ഡെല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് ആര്‍ക്കും നിക്ഷിപ്തമായ അവകാശമില്ലെന്നും രാജ്യത്തിന്റെ ഭരണഘടനാപരമായ ധാര്‍മികതയുടെ പ്രതിഫലനമാണതെന്നും സുപ്രീം കോടതി.
വിദേശ സഹായം രാജ്യത്തിന്റെ നയങ്ങളെയോ, രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയോ സ്വാധീനിക്കാനും ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സാധ്യതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തില്‍ 2020 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന ചില ഭേദഗതികളുടെ സാധുത പരിശോധിച്ചുകൊണ്ട് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത് പറഞ്ഞത്. ദിനേഷ് മഹേശ്വരി,സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
രാജ്യത്ത് സംഭാവന നല്‍കുന്ന ആളുകള്‍ക്ക് ക്ഷാമമൊന്നുമില്ല. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട മോശം പ്രവണതകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ പാര്‍ലമെന്റ് സ്വീകരിക്കണം. വിദേശ സംഭാവനകള്‍ വിദേശ നിക്ഷേപത്തില്‍ നിന്നും വ്യത്യസ്തമാണ്. വിദേശ വിഹിതം സ്വീകരിക്കുന്നത്, അതും സംഭാവനയായി സ്വീകരിക്കുന്നത്, ഒരു രാജ്യത്തിന്റെ നയങ്ങളെ ബാധിക്കുന്നതാണ്.
എന്തുകൊണ്ടാണ് വികസ്വര രാജ്യങ്ങള്‍ അല്ലെങ്കില്‍ വികസിത രാജ്യങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളിലെ വിദേശ സംഭാവനകളെ ആശ്രയിക്കേണ്ടി വരുന്നത് എന്നൊരു ചോദ്യമുണ്ടാകും. ഒരു രാജ്യവും അവരുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുന്നത് വിദേശ സഹായം എന്ന പ്രതീക്ഷിയിലല്ല. മറിച്ച് അവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒരു ബിസിനസാണെന്നും കോടതി നിരീക്ഷിച്ചു.
2010 ലെ നിയമത്തിലെ വ്യവസ്ഥകളായ 7, 12 (1A), 12A, 17 ഭേദഗതി ചെയ്തത് ഭരണഘടനയ്ക്കും പ്രിന്‍സിപ്പല്‍ ആക്ടിനും എതിരല്ലന്ന് ബെഞ്ച് പറഞ്ഞു. ഇന്ത്യന്‍ പൗരന്‍മാർ അംഗങ്ങളായ അസോസിയേഷനുകളുടെയും, എന്‍ജിഒകളുടെയും പ്രവര്‍ത്തകരുടെ തിരിച്ചറിയലിനായി പാസ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ സെക് ഷന്‍ 12എ അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.