5 April 2022 7:17 AM GMT
Summary
കൊല്‍ക്കത്ത : യുക്രൈന്‍ സംഘര്‍ഷം തിരിച്ചടി സൃഷ്ടിച്ചെങ്കില്‍ ശ്രീലങ്കന്‍ പ്രതിസന്ധി ഇന്ത്യയിലെ തേയില കയറ്റുമതിയ്ക്ക് ഗുണകരമായേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണേന്ത്യന്‍ തേയില കയറ്റുമതിയിലാണ് ഇത് കൂടുതലായും പ്രതിഫലിക്കുക. ശ്രീലങ്കയില്‍ കലാപം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളുണ്ടാകുകയും ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ തേയില ഇറക്കുമതി രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങി. തുര്‍ക്കി, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ കൊച്ചിയിലെ തേയില ലേലത്തിലേക്ക് കൂടുതല്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യന്‍ വിപണിയ്ക്ക് പുത്തന്‍ വാതിലുകള്‍ തുറക്കുന്നത്. […]
കൊല്‍ക്കത്ത : യുക്രൈന്‍ സംഘര്‍ഷം തിരിച്ചടി സൃഷ്ടിച്ചെങ്കില്‍ ശ്രീലങ്കന്‍ പ്രതിസന്ധി ഇന്ത്യയിലെ തേയില കയറ്റുമതിയ്ക്ക് ഗുണകരമായേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണേന്ത്യന്‍ തേയില കയറ്റുമതിയിലാണ് ഇത് കൂടുതലായും പ്രതിഫലിക്കുക. ശ്രീലങ്കയില്‍ കലാപം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളുണ്ടാകുകയും ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ തേയില ഇറക്കുമതി രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങി.
തുര്‍ക്കി, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ കൊച്ചിയിലെ തേയില ലേലത്തിലേക്ക് കൂടുതല്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യന്‍ വിപണിയ്ക്ക് പുത്തന്‍ വാതിലുകള്‍ തുറക്കുന്നത്. പ്രതിവര്‍ഷം 300 ദശലക്ഷം കിലോ തേയിലയാണ് ശ്രീലങ്ക പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. അതില്‍ 98 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് കൗശിക് ദാസ് പറഞ്ഞു.
ശ്രീലങ്കയില്‍ ഉത്പാദിപ്പിക്കുന്ന ഓര്‍ത്തഡോക്സ് തേയിലയാണ് ആഗോള വ്യാപാരത്തിലെ 50 ശതമാനവും ഉപയോഗിക്കുന്നത്. ഇവയില്‍ ഏറിയ പങ്കും ഇറാഖ്, യുഎഇ, ഇറാന്‍, ലിബിയ, റഷ്യ, ടര്‍ക്കി എന്നിവിടങ്ങളിലേക്കാണ് കയറ്റിയയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കയില്‍ തേയില ഉത്പാദനം ഉള്‍പ്പടെയുള്ള വ്യവസായ മേഖലകള്‍ പ്രതിസന്ധിയിലാണ്. ടണ്‍ കണക്കിന് തേയിലയാണ് നിലവില്‍ ചരക്കുകളാക്കി തയാറാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ പവര്‍ കട്ട് മുതല്‍ ഗതാഗത സ്തംഭനം വരെയുള്ള പ്രതിസന്ധിയില്‍ എന്ത് ചെയ്യണമെന്നറിയാതെ തേയില വ്യാപാരികള്‍ വലയുകയാണ്.
റഷ്യയില്‍ നിന്നും ലഭിക്കാനുള്ളത് 650 കോടി
റഷ്യയിലേക്ക് കയറ്റുമതി ചെയ്ത ഇനത്തില്‍ ഇന്ത്യന്‍ തേയില വ്യാപാരികള്‍ക്ക് 650 കോടി രൂപയാണ് കുടിശിക ഇനത്തില്‍ ലഭിക്കാനുള്ളത്. കയറ്റുമതിക്കാര്‍ക്കുള്ള ക്രെഡിറ്റ് ബാങ്ക് ഡോക്യുമെന്റുകള്‍ ബാങ്കുകള്‍ സ്വീകരിക്കാത്ത അവസ്ഥ, കണ്ടെയ്നര്‍ ക്ഷാമം, ചരക്ക് നീക്കത്തിലെ നിരക്ക് വര്‍ധന എന്നിവയാണ് വ്യാപാരികള്‍ക്ക് തിരിച്ചടിയായത്. കേരളം, അസം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നായിരുന്നു റഷ്യയിലേക്ക് തേയില കയറ്റുമതി ചെയ്തിരുന്നത്. എന്നാലിപ്പോള്‍ റഷ്യയിലേക്കുള്ള തേയില കയറ്റുമതി സ്തംഭിച്ചിട്ട് ഒരു മാസത്തിലേറെയായി.
കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ തേയില വ്യവസായം കരകയറി വരുന്ന സമയത്താണ് പ്രധാന വിപണിയായ റഷ്യയില്‍ നിന്നും ഇത്രയധികം തുകയുടെ കുടിശികയുണ്ടായത്. 51.63 ദശലക്ഷം കിലോ തേയിലയാണ് 2020ല്‍ മാത്രം ഇന്ത്യ റഷ്യയിലേക്ക് കയറ്റുമതി ചെയ്തത.് 2021 ആയപ്പോഴ്ക്കും ഇത് 44.57 ദശലക്ഷമായി കുറഞ്ഞു. ശ്രീലങ്കന്‍ പ്രതിസന്ധി രൂക്ഷമായതോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മേഖല ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാഠിന്യം കുറയ്ക്കുന്നതിന് സഹായകരമാകും.