image

30 March 2022 4:04 AM GMT

Policy

സാമ്പത്തിക വർഷം അവസാനിക്കുന്നു; ഉയർന്ന പലിശയ്ക്ക് കടമെടുത്ത് സംസ്ഥാനങ്ങൾ

MyFin Desk

Summary

മുംബൈ: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, അവസാന ലേലത്തിൽ കൂടിയ പലിശയ്ക്ക് കടമെടുത്ത്  സംസ്ഥാനങ്ങൾ. ഏറ്റവും ഉയർന്ന പലിശയായ 7.34 ശതമാനത്തിനാണ് സംസ്ഥാനങ്ങൾ 7.02 ലക്ഷം കോടി രൂപ കടമെടുത്തിരിക്കുന്നത്. ഇത് തുടക്കത്തിൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട തുകയേക്കാൾ 21.7 ശതമാനം കുറവാണ്. ഈ സാമ്പത്തിക വർഷത്തിലെ അവസാന ലേലത്തിൽ 15 സംസ്ഥാനങ്ങൾ 30,853 കോടി രൂപയാണ് കടമെടുത്തത്. വിജ്ഞാപനം ചെയ്തതിനേക്കാൾ 24 ശതമാനം അധികമാണ് ഈ തുക. ഗുജറാത്ത് സംസ്ഥാനം 10 വർഷത്തെ സെക്യൂരിറ്റിയിൽ 500 കോടി രൂപ അധികമായി സമാഹരിച്ചത് […]


മുംബൈ: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, അവസാന ലേലത്തിൽ കൂടിയ പലിശയ്ക്ക് കടമെടുത്ത് സംസ്ഥാനങ്ങൾ. ഏറ്റവും ഉയർന്ന പലിശയായ 7.34...

മുംബൈ: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, അവസാന ലേലത്തിൽ കൂടിയ പലിശയ്ക്ക് കടമെടുത്ത് സംസ്ഥാനങ്ങൾ. ഏറ്റവും ഉയർന്ന പലിശയായ 7.34 ശതമാനത്തിനാണ് സംസ്ഥാനങ്ങൾ 7.02 ലക്ഷം കോടി രൂപ കടമെടുത്തിരിക്കുന്നത്. ഇത് തുടക്കത്തിൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട തുകയേക്കാൾ 21.7 ശതമാനം കുറവാണ്.
ഈ സാമ്പത്തിക വർഷത്തിലെ അവസാന ലേലത്തിൽ 15 സംസ്ഥാനങ്ങൾ 30,853 കോടി രൂപയാണ് കടമെടുത്തത്. വിജ്ഞാപനം ചെയ്തതിനേക്കാൾ 24 ശതമാനം അധികമാണ് ഈ തുക. ഗുജറാത്ത് സംസ്ഥാനം 10 വർഷത്തെ സെക്യൂരിറ്റിയിൽ 500 കോടി രൂപ അധികമായി സമാഹരിച്ചത് ഇതിനൊരു കാരണമായെന്ന് റേറ്റിംഗ് ഏജൻസികളായ ഇക്രയും കെയറും അറിയിച്ചു.
ഇക്ര റേറ്റിംഗ് പ്രകാരം, 28 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ചേർന്ന് 8.96 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നായിരുന്നു സൂചന. എന്നാൽ 27 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും വർഷാവസാനത്തോടെ 7.02 ലക്ഷം കോടി രൂപ മാത്രമാണ് സമാഹരിച്ചത്. ഇത് ഈ സാമ്പത്തിക വർഷം ഉദ്ദേശിച്ചതിനേക്കാൾ 21.7 ശതമാനം കുറവാണെന്ന് ഏജൻസി അഭിപ്രായപ്പെട്ടു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവ് 78 ബിപിഎസ് (ബേസിസ് പോയിന്റ്) വർദ്ധിച്ചുവെന്ന് കെയർ റേറ്റിംഗ്സ് പറഞ്ഞു. 10 വർഷത്തെ ബോണ്ടുകളുടെ കടമെടുപ്പ് ചെലവിന്റെ ശരാശരി, കഴിഞ്ഞ ആഴ്‌ചത്തെ കടമെടുപ്പ് ചെലവായ 7.25 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, 8 ബേസിസ് പോയിന്റ് വർധിച്ച് 7.33 ശതമാനത്തിലെത്തി. സംസ്ഥാനങ്ങളിലുടനീളം 10 വർഷത്തെ സെക്യൂരിറ്റിയിലെ വെയ്റ്റഡ് ആവറേജ് യീൽഡ് 2021 ഏപ്രിൽ മുതൽ 58 ബിപിഎസ് കൂടുതലാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3,000 കോടി രൂപ സമാഹരിച്ച ഒഡീഷ 2022 സാമ്പത്തിക വർഷത്തിൽ വിപണിയിൽ നിന്ന് പണമൊന്നും സ്വരൂപിച്ചിട്ടില്ല. 2022 സാമ്പത്തിക വർഷത്തിലെ സംസ്ഥാനങ്ങളുടെ കടമെടുപ്പിന്റെ അവസാന ലേലത്തിൽ 15 സംസ്ഥാനങ്ങൾ 30,900 കോടി രൂപയാണ് സമാഹരിച്ചത്. ഈ ആഴ്ചയുടെ തുടക്കത്തിൽ സൂചിപ്പിച്ച തുകയേക്കാൾ 24 ശതമാനം കൂടുതലാണിത്.