image

29 March 2022 4:58 AM GMT

Banking

ഡിജിറ്റല്‍ ആസ്തി വിറ്റ് യുദ്ധത്തിന് 'ഫണ്ടിംഗ്', യുക്രെയ്ന്‍ 'മ്യുസിയം ഓഫ് വാര്‍' ഫലം കാണുമോ ?

MyFin Desk

ഡിജിറ്റല്‍ ആസ്തി വിറ്റ് യുദ്ധത്തിന് ഫണ്ടിംഗ്, യുക്രെയ്ന്‍ മ്യുസിയം ഓഫ് വാര്‍ ഫലം കാണുമോ ?
X

Summary

കീവ് : റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം മുറുകുമ്പോള്‍ സൈന്യത്തിനും ജനത്തിനും പിന്തുണ നല്‍കാന്‍ സാധിക്കാത്ത വിധം സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ് ആ രാജ്യം. ഈ അവസരത്തിലാണ് ഡിജിറ്റല്‍ ആസ്തികളായ നോണ്‍ ഫംഗിബിള്‍ ടോക്കണുകള്‍ (എന്‍എഫ്ടി) വിറ്റ് സൈന്യത്തിനായി ധനസമാഹരണം നടത്താന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. 'മെറ്റാ ഹിസ്റ്ററി: മ്യൂസിയം ഓഫ് വാര്‍' എന്ന എന്‍എഫ്ടി ശേഖരം മാര്‍ച്ച് 25 ന് പുറത്തിറക്കിയെന്ന് യുക്രൈന്‍ ഉപ പ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ട്വിറ്റര്‍ […]


കീവ് : റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം മുറുകുമ്പോള്‍ സൈന്യത്തിനും ജനത്തിനും പിന്തുണ നല്‍കാന്‍ സാധിക്കാത്ത വിധം സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ്...

കീവ് : റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം മുറുകുമ്പോള്‍ സൈന്യത്തിനും ജനത്തിനും പിന്തുണ നല്‍കാന്‍ സാധിക്കാത്ത വിധം സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ് ആ രാജ്യം. ഈ അവസരത്തിലാണ് ഡിജിറ്റല്‍ ആസ്തികളായ നോണ്‍ ഫംഗിബിള്‍ ടോക്കണുകള്‍ (എന്‍എഫ്ടി) വിറ്റ് സൈന്യത്തിനായി ധനസമാഹരണം നടത്താന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.
'മെറ്റാ ഹിസ്റ്ററി: മ്യൂസിയം ഓഫ് വാര്‍' എന്ന എന്‍എഫ്ടി ശേഖരം മാര്‍ച്ച് 25 ന് പുറത്തിറക്കിയെന്ന് യുക്രൈന്‍ ഉപ പ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ട്വിറ്റര്‍ വഴിയാണ് അറിയിച്ചത്. യുക്രെയ്ന്‍-റഷ്യ സംഘട്ടനത്തില്‍ ദുരിതമനുഭവിക്കുന്ന സൈന്യത്തിനും മറ്റ് പൗരന്മാര്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം. യുക്രൈയിനിലെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ക്രിപ്‌റ്റോ വാലറ്റുകളിലേക്കാണ് എന്‍എഫ്ടി വില്‍പന വഴിയുള്ള പണം എത്തുക.

ആദ്യ വില്‍പ്പനയ്ക്ക് യുക്രൈനിയന്‍ ക്രിപ്‌റ്റോ സ്റ്റാര്‍ട്ട്-അപ്പായ Fairxyz.com നേതൃത്വം നല്‍കും. കൂടാതെ ഏകദേശം 450 ഡോളര്‍ വിലയുള്ള 5,000 മുതല്‍ 7,000 എന്‍എഫ്ടികള്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വില്‍പ്പനയിലൂടെ 3 മില്യണ്‍ യുഎസ് ഡോളര്‍ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രിപ്‌റ്റോ സംഭാവനകള്‍ ശേഖരിക്കുന്നതിനായി യുക്രൈനിയന്‍ സര്‍ക്കാര്‍ മാര്‍ച്ച് 14 ന് ഒരു ഔദ്യോഗിക വെബ്‌സൈറ്റും ആരംഭിച്ചിരുന്നു.

എന്‍എഫ്ടി എന്നാല്‍

ക്രിപ്റ്റോ കറന്‍സികളെന്ന പോലെ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിതമായി തന്നെയാണ് എന്‍എഫ്ടിയും പ്രവര്‍ത്തിക്കുന്നത്. ഓഡിയോ, ഛായാ ചിത്രങ്ങള്‍, വീഡിയോ, ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് തുടങ്ങി ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എന്തും എന്‍എഫ്ടിയാക്കാം. ഇവയ്ക്ക് മൂല്യവും ഏറെയാണ്. ആര്‍ട്ട് ഗാലറികളിലെ വില്‍പ്പനകള്‍ക്ക് സമാനമാണ് ഡിജിറ്റല്‍ ലോകത്തെ എന്‍എഫ്ടി വില്‍പ്പനയും. എക്സ്ചേഞ്ചുകളാണ് ഇവിടത്തെ പ്രധാന കച്ചവട സ്ഥലം. ക്രിപ്റ്റോ കറന്‍സിയിലാണ് ഇടപാട് നടക്കുന്നതെന്നതിനാല്‍ ക്രിപ്റ്റോ വാലറ്റുകള്‍ ആവശ്യമാണ്.