image

27 March 2022 9:21 PM GMT

Crude

പെട്രോൾ വില ഇന്ന് വീണ്ടും 30 പൈസ കൂട്ടി; ഡീസലിന് 35 പൈസയും

Agencies

പെട്രോൾ വില ഇന്ന് വീണ്ടും 30 പൈസ കൂട്ടി; ഡീസലിന് 35 പൈസയും
X

Summary

ഡെൽഹി: പെട്രോളിന് ഇന്ന് (തിങ്കളാഴ്ച) 30 പൈസയും ഡീസലിന് 35 പൈസയും വർധിപ്പിച്ചതായി വ്യാപാരികൾ അറിയിച്ചു. പുതുക്കിയ നിരക്കനുസരിച്ചു ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 99.42 രൂപ വിലയാകും.ഡീസലിന് 90.77 ഉം. കൊച്ചിയിൽ പെട്രോളിന്റെ ഇന്നത്തെ വില 108.64 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയിൽ പെട്രോളിന് 4 രൂപയും ഡീസലിന് 4.10 പൈസയുമാണ് ലിറ്ററിന് കൂട്ടിയത്. ഓരോ സംസ്ഥാനത്തെയും നികുതി നിലവാരമനുസരിച് വിലയിൽ വിത്യാസം ഉണ്ടാവുമെന്നും അവർ ഒരു പ്രസ്താവനയിൽ അറിയിച്ചു. വളരെ മാസത്തെ വില മരവിപ്പിന് ശേഷം മാർച്ച് […]


ഡെൽഹി: പെട്രോളിന് ഇന്ന് (തിങ്കളാഴ്ച) 30 പൈസയും ഡീസലിന് 35 പൈസയും വർധിപ്പിച്ചതായി വ്യാപാരികൾ അറിയിച്ചു.

പുതുക്കിയ നിരക്കനുസരിച്ചു ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 99.42 രൂപ വിലയാകും.ഡീസലിന് 90.77 ഉം.

കൊച്ചിയിൽ പെട്രോളിന്റെ ഇന്നത്തെ വില 108.64 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചയിൽ പെട്രോളിന് 4 രൂപയും ഡീസലിന് 4.10 പൈസയുമാണ് ലിറ്ററിന് കൂട്ടിയത്.

ഓരോ സംസ്ഥാനത്തെയും നികുതി നിലവാരമനുസരിച് വിലയിൽ വിത്യാസം ഉണ്ടാവുമെന്നും അവർ ഒരു പ്രസ്താവനയിൽ അറിയിച്ചു.

വളരെ മാസത്തെ വില മരവിപ്പിന് ശേഷം മാർച്ച് 22-നു ശേഷം ഇത് ആറാമത്തെ തവണയാണ് പെട്രോൾ/ഡീസൽ വിലയിൽ വർദ്ധനവുണ്ടാകുന്നത്.

മാർച്ച് 22-നു 80 പൈസ കൂട്ടിയത് പെട്രോളിന് ജൂൺ 2017 ൽ ദിവസ രീതിയിൽ വില നിശ്ചയിക്കപ്പെട്ടതിനു ശേഷമുള്ള ഏറ്റവും വലിയ ഉയർച്ചയായിരുന്നു.