Summary
ഡെൽഹി: വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, മോദി സർക്കാർ കൊവിഡിൽ പെട്ട സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിനായി നികുതി വർധിപ്പിച്ചില്ലെന്നും അടിസ്ഥാന സൗകര്യവികസനത്തിനുള്ള പൊതുചെലവ് ഉയർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ധനകാര്യ ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയവേ, കൊറിയൻ യുദ്ധത്തെ തുടർന്ന് 1951ലെ വിലക്കയറ്റം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കാലത്തായിരുന്നെന്ന് നിർമല സീതാരാമൻ കോൺഗ്രസിനെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. നികുതിയും, കോർപ്പറേറ്റ് നികുതിയും കുറക്കുന്നതിലൂടെ കൂടുതൽ നികുതി സമാഹരിക്കാനാവുമെന്ന മോദി സർക്കാരിന്റെ വിശ്വാസത്തെ ശരിവെച്ചുകൊണ്ട് മുൻ […]
ഡെൽഹി: വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, മോദി സർക്കാർ കൊവിഡിൽ പെട്ട സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിനായി നികുതി വർധിപ്പിച്ചില്ലെന്നും അടിസ്ഥാന സൗകര്യവികസനത്തിനുള്ള പൊതുചെലവ് ഉയർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ.
ലോക്‌സഭയിൽ ധനകാര്യ ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയവേ, കൊറിയൻ യുദ്ധത്തെ തുടർന്ന് 1951ലെ വിലക്കയറ്റം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കാലത്തായിരുന്നെന്ന് നിർമല സീതാരാമൻ കോൺഗ്രസിനെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
നികുതിയും, കോർപ്പറേറ്റ് നികുതിയും കുറക്കുന്നതിലൂടെ കൂടുതൽ നികുതി സമാഹരിക്കാനാവുമെന്ന മോദി സർക്കാരിന്റെ വിശ്വാസത്തെ ശരിവെച്ചുകൊണ്ട് മുൻ സാമ്പത്തിക വർഷത്തിലെ 6.6 ലക്ഷം കോടിയിൽ നിന്ന് ഈ സാമ്പത്തിക വർഷം ഇതുവരെ 7.3 ലക്ഷം കോടി രൂപ കോർപറേറ്റ് നികുതി സമാഹരിക്കാൻ കഴിഞ്ഞെന്ന് സീതാരാമൻ പറഞ്ഞു.
കോവിഡ് മഹാമാരി ബാധിച്ച സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന് ധനസഹായം നൽകുന്നതിന് പുതിയ നികുതികൾ അവലംബിക്കാത്ത ഒരേയൊരു സമ്പദ്‌വ്യവസ്ഥ ഇന്ത്യയായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ജർമ്മനി, ഫ്രാൻസ്, കാനഡ, യുകെ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾ പാൻഡെമിക്കിന് ശേഷം നികുതി നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. .
പാൻഡെമികിൽ തകർന്ന സമ്പദ്‌വ്യവസ്ഥയുടെ പൊതുനിക്ഷേപ-നേതൃത്വത്തിലുള്ള വീണ്ടെടുക്കൽ തുടരുന്നതിന് 2022-23 ബജറ്റിൽ മൂലധന ചെലവ് 35.4 ശതമാനം ഉയർത്തി 7.5 ലക്ഷം കോടി രൂപയിലെത്തിച്ചു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നികുതിദായകരുടെ എണ്ണം 5 കോടിയായിരുന്നത് ഇപ്പോൾ 9.1 കോടിയായി വർദ്ധിച്ചു.
നികുതി അടിത്തറ വിപുലീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുകയാണെന്നും ശരിയായ നികുതി വിലയിരുത്തലിൽ ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ അറിയിച്ചു.