കേന്ദ്ര ജീവനക്കാരെ സംബന്ധിച്ച് 60-ാം വയസില്‍ വിരമിച്ചാല്‍ പ്രായം 80 ആകുന്നതു വരെ വയസിന് ആനുപാതികമായി പെന്‍ഷനില്‍ മാറ്റങ്ങള്‍ ഉണ്ടാവാറില്ല....
കേന്ദ്ര ജീവനക്കാരെ സംബന്ധിച്ച് 60-ാം വയസില്‍ വിരമിച്ചാല്‍ പ്രായം 80 ആകുന്നതു വരെ വയസിന് ആനുപാതികമായി പെന്‍ഷനില്‍ മാറ്റങ്ങള്‍ ഉണ്ടാവാറില്ല. എണ്‍പത് വയസ് കഴിയുമ്പോഴാണ് സൂപ്പര്‍ സീനിയര്‍ ആനുകൂല്യം ലഭിച്ച് തുടങ്ങുക. അപ്പോള്‍ സാധാരണ ലഭിക്കുന്ന പെന്‍ഷന്റെ 20 ശതമാനം അധികം ലഭിക്കും. എന്നാല്‍ 65 വയസു മുതല്‍ പ്രായത്തിനാനുപാതികമായ തുക കൂടി ചേര്‍ത്ത് പെന്‍ഷന്‍ നല്‍കണമെന്ന ശുപാര്‍ശയാണ് ഇപ്പോള്‍ ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍. പാര്‍ലമെന്റ് സമിതി നല്‍കിയ ശുപാര്‍ശ കേന്ദ്ര പെന്‍ഷന്‍ വകുപ്പ് പരിഗണിക്കുന്നു.
നിലവില്‍ പെന്‍ഷന്‍ വര്‍ധന ലഭിക്കാന്‍ 80 വയസുവരെ കാത്തിരിക്കണം. അപ്പോള്‍ പെന്‍ഷന്റെ 20 ശതമാനം അധികം ലഭിക്കും. ഇത് 85,90,95,100 എന്നിങ്ങനെയാകുമ്പോള്‍ യഥാക്രമം വാങ്ങുന്ന പെന്‍ഷന്‍ തുകയുടെ 30%,40%,50%,100% ആയി വര്‍ദ്ധിക്കും. ചുരുക്കത്തില്‍ പെന്‍ഷനായി ഇരുപത് വര്‍ഷത്തിന് ശേഷം മാത്രമെ കാര്യമായ മാറ്റം ഉണ്ടാകുന്നുള്ളൂ. എന്നാല്‍ പുതിയ ശുപാര്‍ശയനുസരിച്ച് 65 വയസ് കഴിയുമ്പോള്‍ 5% വും, പിന്നീടങ്ങോട്ടുള്ള ഓരോ 5 വര്‍ഷത്തിലും പെന്‍ഷനില്‍ 5% വീതവും വര്‍ദ്ധനവുണ്ടാകുന്നു. ആറാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് 2006 ലാണ് 80 വയസിനു മുകളിലുള്ളവര്‍ക്ക് നിലവിലുള്ള ആനുകൂല്യം ലഭ്യമാക്കിയത്.