image

22 March 2022 3:03 AM GMT

Banking

ക്രിപ്റ്റോ ഖനന ചെലവ് ആദായ നികുതി നിയമ പ്രകാരം കിഴിവായി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

PTI

ക്രിപ്റ്റോ ഖനന ചെലവ് ആദായ നികുതി നിയമ പ്രകാരം കിഴിവായി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍
X

Summary

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികളുടെയോ, മറ്റേതെങ്കിലും വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെയോ ഖനനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ ചെലവുകള്‍ ആദായ നികുതി നിയമപ്രകാരം നികുതി കിഴിവായി അനുവദിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. അത്തരം ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തുക എന്ന ലക്ഷ്യത്തോടെ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ (വിഡിഎ) നിര്‍വചനം സര്‍ക്കാര്‍ കൊണ്ടുവരും, ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. കൂടാതെ, ഇത്തരം ആസ്തികളുടെ കൈമാറ്റത്തില്‍ നിന്നുള്ള നഷ്ടം മറ്റൊരു […]


ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികളുടെയോ, മറ്റേതെങ്കിലും വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെയോ ഖനനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ ചെലവുകള്‍ ആദായ നികുതി നിയമപ്രകാരം നികുതി കിഴിവായി അനുവദിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

അത്തരം ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തുക എന്ന ലക്ഷ്യത്തോടെ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ (വിഡിഎ) നിര്‍വചനം സര്‍ക്കാര്‍ കൊണ്ടുവരും, ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. കൂടാതെ, ഇത്തരം ആസ്തികളുടെ കൈമാറ്റത്തില്‍ നിന്നുള്ള നഷ്ടം മറ്റൊരു വിഡിഎ കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വരുമാനത്തില്‍ നിന്ന് നികത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് നിയന്ത്രണമില്ലെന്നും അദ്ദേഹം പറഞ്ഞു. 2022-23 ബജറ്റ് ക്രിപ്റ്റോ ആസ്തികളില്‍ ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍, കുതിരപ്പന്തയത്തില്‍ നിന്നോ, മറ്റ് ഊഹക്കച്ചവട ഇടപാടുകളില്‍ നിന്നോ നേടിയ വിജയങ്ങളെ പരിഗണിക്കുന്ന അതേ രീതിയില്‍ അത്തരം ഇടപാടുകള്‍ക്ക് 30 ശതമാനം ആദായ നികുതിയും, സെസും, സര്‍ചാര്‍ജുകളും ഈടാക്കും. വിഡിഎ കൈമാറ്റത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കുമ്പോള്‍, ഏറ്റെടുക്കല്‍ ചെലവ് ഒഴികെ മറ്റെന്തെങ്കിലും ചെലവ് അല്ലെങ്കില്‍ കിഴിവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

2022-23 ബജറ്റില്‍ ഒരു വര്‍ഷം 10,000 രൂപയ്ക്ക് മുകളിലുള്ള വെര്‍ച്വല്‍ കറന്‍സികള്‍ക്ക് നല്‍കുന്ന പണത്തിന് ഒരു ശതമാനം ഉറവിട നികുതി (ടിഡിഎസ്) യും, ഇത്തരം സമ്മാനങ്ങള്‍ സ്വീകരിക്കുന്നവരില്‍ നിന്ന് നികുതി ചുമത്തലും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദായ നികുതി നിയമപ്രകാരം അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട ഹിന്ദു അവിഭക്ത കുടുംബങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ, നിര്‍ദ്ദിഷ്ട വ്യക്തികള്‍ക്ക് ടിഡിഎസിനുള്ള പരിധി പ്രതിവര്‍ഷം 50,000 രൂപ ആയിരിക്കും.

ഒരു ശതമാനം ടിഡിഎസുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ 2022 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, ഏപ്രില്‍ ഒന്നു മുതല്‍ ലാഭത്തിന് നികുതി ചുമത്തപ്പെടും. ക്രിപ്റ്റോകറന്‍സികളെ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനായുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പക്ഷേ ഇതുവരെ ഒരു കരടുനിയമവും പുറത്തിറക്കിയിട്ടില്ല.