image

22 March 2022 1:15 AM GMT

Market

കുതിച്ചുയരുന്ന ക്രൂഡ് വില: സെൻസെക്‌സ് 221 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17,000 ത്തിൽ

PTI

കുതിച്ചുയരുന്ന ക്രൂഡ് വില: സെൻസെക്‌സ് 221 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17,000 ത്തിൽ
X

Summary

മുംബൈ: എണ്ണവില ഉയർന്നേക്കാമെന്ന ആശങ്കകൾക്കിടയിൽ ബാങ്കിംഗ്, ഫിനാൻഷ്യൽ സ്റ്റോക്കുകളിലെ നഷ്ടം പിന്തുടർന്ന് സെൻസെക്‌സ് ചൊവ്വാഴ്ച വ്യാപാര ആരംഭത്തിൽ 200 പോയിന്റ് ഇടിഞ്ഞു. സെൻസെക്‌സ് 221.35 പോയിന്റ് താഴ്ന്ന് 57,071.14 എന്ന നിലയിൽ വ്യാപാരം നടക്കുന്നു. എൻഎസ്ഇ നിഫ്റ്റി 54.9 പോയിന്റ് താഴ്ന്ന് 17,062.70 ൽ എത്തി. സെൻസെക്സിൽ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഏഷ്യൻ പെയിന്റ്‌സ്, അൾട്രാടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളിലാണ് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം, ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, […]


മുംബൈ: എണ്ണവില ഉയർന്നേക്കാമെന്ന ആശങ്കകൾക്കിടയിൽ ബാങ്കിംഗ്, ഫിനാൻഷ്യൽ സ്റ്റോക്കുകളിലെ നഷ്ടം പിന്തുടർന്ന് സെൻസെക്‌സ് ചൊവ്വാഴ്ച വ്യാപാര ആരംഭത്തിൽ 200 പോയിന്റ് ഇടിഞ്ഞു.

സെൻസെക്‌സ് 221.35 പോയിന്റ് താഴ്ന്ന് 57,071.14 എന്ന നിലയിൽ വ്യാപാരം നടക്കുന്നു. എൻഎസ്ഇ നിഫ്റ്റി 54.9 പോയിന്റ് താഴ്ന്ന് 17,062.70 ൽ എത്തി. സെൻസെക്സിൽ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഏഷ്യൻ പെയിന്റ്‌സ്, അൾട്രാടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളിലാണ് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയത്.

അതേസമയം, ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

"യു എസിലെ 10-വർഷ ബോണ്ട് യീൽഡുകൾ 2.29 ശതമാനത്തിലെത്തി നിൽക്കുന്നതും, പണപ്പെരുപ്പത്തിനെതിരായ ഫെ‍ഡിന്റെ നിലപാടുകളും ആഗോള ഇക്വിറ്റി വിപണികൾക്ക് തിരിച്ചടിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ക്രൂഡ് വില അടുത്തിടെ 100 ൽ നിന്ന് 118 യുഎസ് ഡോളറിലേക്കെത്തിയതും ആശങ്കാജനകമാണ്. ഇത്തരത്തിലുള്ള ഹ്രസ്വ-ക്രൂഡ് ഓയിലിലെ ചാഞ്ചാട്ടം വളരെ അലോസരപ്പെടുത്തുന്നതാണ്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

തിങ്കളാഴ്ച സെൻസെക്‌സ് 571.44 പോയിന്റ് (0.99%) ഇടിഞ്ഞ് 57,292.49 എന്ന നിലയിലെത്തി. നിഫ്റ്റി 169.45 പോയിന്റ് (0.98%) ഇടിഞ്ഞ് 17,117.60 ലും എത്തി. ഷാങ്ഹായ്, സിയോൾ, ഹോങ്കോംഗ്, ടോക്കിയോ എന്നിവിടങ്ങളിലെ ഇക്വിറ്റി എക്സ്ചേഞ്ചുകൾ മിഡ്-സെഷൻ ഡീലുകളിൽ ഉയർന്ന് നിൽക്കുന്നു.

യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഒറ്റരാത്രി സെഷനിൽ നെഗറ്റീവ് നോട്ടിലാണ് അവസാനിച്ചത്. ബ്രെന്റ് ക്രൂഡ് 2.14 ശതമാനം ഉയർന്ന് ബാരലിന് 118.09 ഡോളറിലെത്തി.

"യുക്രെയ്ൻ പ്രതിസന്ധിയിൽ നിന്നുള്ള അപകടസാധ്യതകളിൽ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ എണ്ണവിലയും ട്രഷറി ആദായവും ഉയർന്നു. ഡൗ ജോൺസ് 0.58 ശതമാനവും, എസ് ആന്റ് പി 0.04 ശതമാനവും, നാസ്ഡാക്ക് 0.4 ശതമാനവും ഇടിഞ്ഞു," റിലയൻസ് സെക്യൂരിറ്റീസിലെ റിസർച്ച് മേധാവി മിതുൽ ഷാ പറഞ്ഞു. യുക്രെയ്ൻ സംഘർഷവും, പണപ്പെരുപ്പ സമ്മർദവും വിപണിയുടെ വികാരത്തെ നിയന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.