19 March 2022 2:56 AM GMT
Summary
ഇന്റഗ്രേറ്റഡ് ഫിനാന്‍സ് ആന്‍ഡ് ബിസിനസ് മീഡിയ മൈഫിന്‍ പോയന്റിന്റെ കോഴിക്കോട് സോണല്‍ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് എം പി, എം കെ രാഘവന് നിര്‍വഹിച്ചു. കേരളത്തില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും, ബാങ്കുകളുടെയും, പദ്ധതികളും, സാമ്പത്തിക നയങ്ങളും കൃത്യമായി ജനങ്ങളിലെത്തുന്നില്ല. അതിന് വഴി തെളിക്കുകയാണ് മൈഫിന്‍ പോയിന്റ് ചെയ്യേണ്ടത്. മൈഫിന്‍ പോയന്റ് ഫൗണ്ടറും സിഇഒയുമായ സാജന് വി ജോസഫ് സ്വാഗത പ്രസംഗം നടത്തി. സിഒഒ യും മാനേജിംഗ് എഡിറ്ററുമായ […]
ഇന്റഗ്രേറ്റഡ് ഫിനാന്‍സ് ആന്‍ഡ് ബിസിനസ് മീഡിയ മൈഫിന്‍ പോയന്റിന്റെ കോഴിക്കോട് സോണല്‍ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് എം പി, എം കെ രാഘവന് നിര്‍വഹിച്ചു. കേരളത്തില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും, ബാങ്കുകളുടെയും, പദ്ധതികളും, സാമ്പത്തിക നയങ്ങളും കൃത്യമായി ജനങ്ങളിലെത്തുന്നില്ല. അതിന് വഴി തെളിക്കുകയാണ് മൈഫിന്‍ പോയിന്റ് ചെയ്യേണ്ടത്.
മൈഫിന്‍ പോയന്റ് ഫൗണ്ടറും സിഇഒയുമായ സാജന് വി ജോസഫ് സ്വാഗത പ്രസംഗം നടത്തി. സിഒഒ യും മാനേജിംഗ് എഡിറ്ററുമായ എന്‍ ഇ ഹരികുമാര്‍ മൈഫിന്‍ പദ്ധതികള്‍ വിശദീകരിച്ചു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് റാഫി പി ദേവസ്സി, കേരള വിഷന്‍ ഡയറക്ടര്‍ കെ വിജയകൃഷ്ണന് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. മൈഫിന്‍ കോഴിക്കോട് ഓഫീസ് ഇന്‍ചാര്‍ജ് ഷിറോജ് പുല്ലാളി, റിപ്പോര്‍ട്ടര്‍ അശ്വതി യു എന്നിവര്‍ സംസാരിച്ചു.