Summary
മുംബൈ: സെന്‍സക്‌സ് 1,000 പോയിന്റ് ഉയര്‍ന്ന് 57,000 ത്തില്‍ എത്തി. യുഎസ് ഫെഡറൽ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതിന്റെ പിന്‍ബലത്തില്‍ ആഗോള ഓഹരി വിപണികളും ഉയര്‍ന്ന നേട്ടത്തിലാണ്. സെന്‍സക്‌സ് 1,047 പോയിന്റ് ഉയര്‍ന്ന് 57,863.93 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 311.70 പോയിന്റ് ഉയര്‍ന്ന് 17,287.05 പോയിന്റിലും. എച്ച്ഡിഎഫ്‌സിയാണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. എച്ച്ഡിഎഫ്‌സി 5.5 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ടൈറ്റന്‍, റിലയന്‍സ്, കൊട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍ എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റ് […]
മുംബൈ: സെന്‍സക്‌സ് 1,000 പോയിന്റ് ഉയര്‍ന്ന് 57,000 ത്തില്‍ എത്തി. യുഎസ് ഫെഡറൽ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതിന്റെ പിന്‍ബലത്തില്‍ ആഗോള ഓഹരി വിപണികളും ഉയര്‍ന്ന നേട്ടത്തിലാണ്.
സെന്‍സക്‌സ് 1,047 പോയിന്റ് ഉയര്‍ന്ന് 57,863.93 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 311.70 പോയിന്റ് ഉയര്‍ന്ന് 17,287.05 പോയിന്റിലും. എച്ച്ഡിഎഫ്‌സിയാണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. എച്ച്ഡിഎഫ്‌സി 5.5 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ടൈറ്റന്‍, റിലയന്‍സ്, കൊട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍ എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍.
എന്നാല്‍ ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
ടോക്കിയോ, ഹോംകോംഗ്, ഷാങ്ഹായ് എന്നീ ഏഷ്യന്‍ ഓഹരി വിപണികളും കാര്യമായ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
യൂറോപിലെ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളിലെ മിഡ് സെഷന്‍ വ്യാപാരം സമ്മിശ്രമായിരുന്നു. ഫെഡറല്‍ റിസര്‍വ് 2018 നു ശേഷം ആദ്യമായാണ് 0.25 ശതമാനം പലിശ നിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പത്തിനെതിരെയുള്ള പ്രതിരോധത്തിന് ഇനിയും വര്‍ധനവ് ആവശ്യമാണെന്നുള്ള സൂചനയാണ് യുഎസ് ഫെഡ് നല്‍കുന്നത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 3.97 ശതമാനം ഉയര്‍ന്ന് 101.91 ഡോളറായി. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പന ട്രെന്‍ഡിനു ശേഷം വാങ്ങലുകാരായിരിക്കുകയാണ്. ബുധനാഴ്ച്ച 311.99 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങിയത്.