13 March 2022 9:44 PM GMT
Summary
ഡെല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇടപാടുകള്‍ ഏകദേശം 40 ശതമാനം വര്‍ധിപ്പിക്കാനും, അറ്റാദായം ഇരട്ടിയാക്കാനും ഫിന്‍ടെക് സ്ഥാപനമായ പേവേള്‍ഡ്. "2020-21 ല്‍ രേഖപ്പെടുത്തിയ 7,500 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ഇടപാട് മൂല്യം 46 ശതമാനം വര്‍ധിച്ച് 11,000 കോടി രൂപയായി വളരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്," പേവേള്‍ഡ് സിഇഒ പ്രവീണ്‍ ധഭായ് പറഞ്ഞു. "അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 40 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അറ്റാദായം ഏകദേശം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്," ധഭായ് […]
ഡെല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇടപാടുകള്‍ ഏകദേശം 40 ശതമാനം വര്‍ധിപ്പിക്കാനും, അറ്റാദായം ഇരട്ടിയാക്കാനും ഫിന്‍ടെക് സ്ഥാപനമായ പേവേള്‍ഡ്.
"2020-21 ല്‍ രേഖപ്പെടുത്തിയ 7,500 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ഇടപാട് മൂല്യം 46 ശതമാനം വര്‍ധിച്ച് 11,000 കോടി രൂപയായി വളരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്," പേവേള്‍ഡ് സിഇഒ പ്രവീണ്‍ ധഭായ് പറഞ്ഞു. "അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 40 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അറ്റാദായം ഏകദേശം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്," ധഭായ് പറഞ്ഞു.
ചില്ലറ വ്യാപാരികള്‍ക്കായി ട്രെയിന്‍ ടിക്കറ്റുകള്‍, ആധാര്‍ ഉപയോഗിച്ചുള്ള പേയ്മെന്റ് സേവനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍, ഫാസ്ടാഗുകള്‍ തുടങ്ങിയവ വില്‍ക്കുന്നതിനായി ഒരു പ്ലാറ്റ്‌ഫോമാണ് പേവേള്‍ഡ് നല്‍കുന്നത്. ചില്ലറ വ്യാപാരികള്‍ക്ക് മൊത്തക്കച്ചവടക്കാരെയോ, വിതരണക്കാരെയോ സമീപിക്കാതെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി പേവേള്‍ഡ് ബിടുബി, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ എട്ട് ലക്ഷം ചില്ലറ വ്യാപാരികള്‍ പേവേള്‍ഡിനുണ്ട്. ഇത് പത്ത് ലക്ഷമാക്കുകയാണ് ലക്ഷ്യം. എല്ലാ മാസവും 25,000 മുതല്‍ 30,000 ചില്ലറ വ്യാപാരികളെ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുന്നുണ്ട്. ഒരു ചില്ലറ വ്യാപാരി് പ്ലാറ്റ്‌ഫോമില്‍ സജീവമാകാന്‍ കുറച്ചുകാലമെടുക്കുമെന്നും, വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പേവേള്‍ഡ് അതിന്റെ ജീവനക്കാരുടെ എണ്ണം നൂറോളം വര്‍ദ്ധിപ്പിച്ച് 350 ല്‍ നിന്നും 450 ആക്കുമെന്നും ധഭായ് പറഞ്ഞു.