14 March 2022 9:54 AM IST
Summary
കോവിഡില്‍ തളര്‍ന്നു കിടക്കുന്ന ആഗോള സാമ്പത്തിക രംഗത്തേക്ക് റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി ഇരട്ടി പ്രഹരം ഏല്‍പ്പിക്കുന്ന കാഴ്ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ 130 കടന്നതും, കയറ്റിറക്കുമതി സ്തംഭിച്ചതും കാര്യങ്ങള്‍ വീണ്ടും വഷളാക്കി. എട്ടു വര്‍ഷത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവില്‍ ചരക്കു കൂലികളിലും ഇത് പ്രകടമായി തന്നെ പ്രതിഫലിക്കും. വളങ്ങളിലെ അവിഭാജ്യ ഘടകമായ യൂറിയ, ഫോസ്‌ഫേറ്റ്, അമോണിയ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ റഷ്യ, യുക്രെയ്ന്‍ […]
കോവിഡില്‍ തളര്‍ന്നു കിടക്കുന്ന ആഗോള സാമ്പത്തിക രംഗത്തേക്ക് റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി ഇരട്ടി പ്രഹരം ഏല്‍പ്പിക്കുന്ന കാഴ്ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ 130 കടന്നതും, കയറ്റിറക്കുമതി സ്തംഭിച്ചതും കാര്യങ്ങള്‍ വീണ്ടും വഷളാക്കി. എട്ടു വര്‍ഷത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവില്‍ ചരക്കു കൂലികളിലും ഇത് പ്രകടമായി തന്നെ പ്രതിഫലിക്കും. വളങ്ങളിലെ അവിഭാജ്യ ഘടകമായ യൂറിയ, ഫോസ്‌ഫേറ്റ്, അമോണിയ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടത് ഈ ഘട്ടത്തിലാണ്. തുറമുഖങ്ങളെല്ലാം തന്നെ അടച്ചു കിടക്കുന്നതിനാല്‍ കൃഷിയിടങ്ങളിലെ വളങ്ങള്‍ക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവും നേരിട്ടേക്കാം. വളത്തിന്റെ വിലവര്‍ദ്ധനവ് തടഞ്ഞ് കര്‍ഷകര്‍ക്ക് ബാധ്യത സൃഷ്ടിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ബജറ്റില്‍ സബ്‌സിഡി പ്രഖ്യാപിക്കുന്നത്. ഇത്തവണ ബജറ്റില്‍ വകയിരുത്തിയ സബ്‌സിഡി കുറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.
2022 ല്‍ വളങ്ങള്‍ക്ക് നീക്കിവച്ച സബ്‌സിഡിയില്‍ മാത്രം സര്‍ക്കാറിന് അധികമായി കണ്ടെത്തേണ്ട തുക 15,000 കോടിയാണ്. ബജറ്റില്‍ സര്‍ക്കാര്‍ കണക്കാക്കിയ 79,530 കോടി രൂപ പല തവണയായി വര്‍ദ്ധിപ്പിച്ച് ഇതുവരെ ഈ ഇനത്തില്‍ വകയിരുത്തിയത് 1.4 ലക്ഷം കോടിയാണ്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ 15,000 കോടി ഇനിയും കണ്ടെത്തേണ്ടി വരും.
പുതിയ ബജറ്റില്‍ (2022-23) വളം സബ്‌സിഡിക്കായി മാറ്റിയ തുക ഈ സാമ്പത്തിക വര്‍ഷത്തെതിനേക്കാള്‍ 25% കുറവാണ്. അതിനിടെ പൊടുന്നനെയുണ്ടായ റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി കാര്യങ്ങള്‍ കൂടുതല്‍ ദുരിതത്തിലാക്കി. നിലവില്‍ 2023 സാമ്പത്തിക വര്‍ഷം വളം സബ്‌സിഡിക്കായി നീക്കിവച്ച 1.05 ലക്ഷം കോടി പോരാതെ വരും. ഇതില്‍ യൂറിയയ്ക്കായി 63,222.32 കോടിയും 42,000 കോടി എന്‍പികെ വളത്തിനുമാണ് നീക്കി വച്ചിരിക്കുന്നത്.
റഷ്യയിലെ വളം കമ്പനികളുമായി കുറഞ്ഞ നിരക്കില്‍ ഡി- അമോണിയം ഫോസ്‌ഫേറ്റും എന്‍പികെ വളങ്ങളും എത്തിക്കാന്‍ ഇന്ത്യ ധാരണയിലെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതും നീണ്ടു പോകാനാണ് സാധ്യത.