image

14 March 2022 7:01 AM GMT

Investments

തിളക്കം മങ്ങി സ്വര്‍ണം,  പവന് 248 രൂപ കുറഞ്ഞു

MyFin Desk

തിളക്കം മങ്ങി സ്വര്‍ണം,  പവന് 248 രൂപ കുറഞ്ഞു
X

Summary

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 248 രൂപ ഇടിഞ്ഞ് 38,480 രൂപയിലെത്തി. ഗ്രാമിന് 31 രൂപ കുറഞ്ഞു. 4,810 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 38,728 രൂപയായിരുന്നു വില. മാര്‍ച്ച് ആദ്യവാരം മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില […]


കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 248 രൂപ ഇടിഞ്ഞ് 38,480 രൂപയിലെത്തി. ഗ്രാമിന് 31 രൂപ കുറഞ്ഞു. 4,810 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 38,728 രൂപയായിരുന്നു വില. മാര്‍ച്ച് ആദ്യവാരം മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു.

രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,959.20 ഡോളറായി താഴ്ന്നിട്ടുണ്ട്. 2020 ഓഗസ്റ്റ് ഏഴിനാണ് റിക്കാർഡ് സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് മിക്കവരും സുരക്ഷിത നിക്ഷേപമായി കാണുന്നത്. ബ്രെന്റ് ക്രൂഡ് 2.97 ശതമാനം ഇടിഞ്ഞ് ബാരലിന് 109.3 ഡോളറിലെത്തി.