image

9 March 2022 3:17 AM GMT

Startups

വനിതാ ദിനത്തില്‍ 1000 വനിതകൾക്ക് നാനോ സ്റ്റാർട്ടപ്പുകള്‍

MyFin Desk

വനിതാ ദിനത്തില്‍ 1000 വനിതകൾക്ക് നാനോ സ്റ്റാർട്ടപ്പുകള്‍
X

Summary

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍, സ്ത്രീകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പുതിയ പരിശീലന പദ്ധതി. അഭ്യസ്തവിദ്യരായ 1000 വനിതകള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള പരിശീലന പരുപാടിയാണിത്. കേരള വിമന്‍ ഇന്‍ നാനോ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം (കെവിന്‍സ്) എന്ന പദ്ധതിയിലൂടെയാണ് പരിശീലന പരിപാടി നടപ്പാക്കുന്നത്. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. സാമൂഹ്യമാധ്യമങ്ങള്‍, പൂര്‍വവിദ്യാര്‍ത്ഥി സംഘടനകള്‍, എന്‍ജിഒ-കള്‍ എന്നിവ മുഖേനയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുത്ത സ്ത്രീകള്‍ക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള കെഎസ്‌യുഎമ്മിന്റെ കാമ്പസുകളില്‍  പരിശീലന ക്ലാസുകള്‍ നല്‍കും. പ്രാഥമിക […]


കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍, സ്ത്രീകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പുതിയ പരിശീലന പദ്ധതി. അഭ്യസ്തവിദ്യരായ 1000 വനിതകള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള പരിശീലന പരുപാടിയാണിത്. കേരള വിമന്‍ ഇന്‍ നാനോ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം (കെവിന്‍സ്) എന്ന പദ്ധതിയിലൂടെയാണ് പരിശീലന പരിപാടി നടപ്പാക്കുന്നത്. ഒരു വര്‍ഷമാണ് പരിശീലന കാലാവധി.

സാമൂഹ്യമാധ്യമങ്ങള്‍, പൂര്‍വവിദ്യാര്‍ത്ഥി സംഘടനകള്‍, എന്‍ജിഒ-കള്‍ എന്നിവ മുഖേനയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുത്ത സ്ത്രീകള്‍ക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള കെഎസ്‌യുഎമ്മിന്റെ കാമ്പസുകളില്‍ പരിശീലന

ക്ലാസുകള്‍ നല്‍കും. പ്രാഥമിക സാങ്കേതിക പരിജ്ഞാനമുള്ള വനിതകളുടെ നൈപുണ്യവികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുവഴി മെച്ചപ്പെട്ട ജോലി ലഭിക്കും എന്നില്‍ ഉപരിയായി സ്ത്രീകള്‍ക്ക് വലിയ സാധ്യതകളാണ് തുറക്കുന്നത്. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും, മികച്ച രീതിയില്‍ വര്‍ക്ക് ഫ്രം ഹോം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

ഈ പരിശീലന പരിപാടി ഉന്നംവയ്ക്കുന്ന പ്രധാന മേഖല ജിഗ് എക്കോണമിയാണ്. ഹ്രസ്വകാല കരാറിലും, ഫ്രീലാന്‍സ് ജോലിയും അടിസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന ഒരു തൊഴില്‍ വിപണിയാണ് ജിഗ് എക്കോണമി. ഇതിനുതകുന്ന രീതിയിലുള്ള വിഷയങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കോഡിംഗ്, ടെക്‌നിക്കല്‍ റൈറ്റിംഗ്, സോഫ്റ്റ് വെയറുകളുടെ ക്വാളിറ്റി അഷ്വറന്‍സ്, ടെസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയും ഉള്‍പ്പെടുത്തുന്നുണ്ട്. പരിശീലനത്തിനു ശേഷം വനിതകള്‍ക്ക് വീട്ടിലിരുന്ന് സൗകര്യപ്രദമായ സമയക്രമത്തില്‍ ജോലി ചെയ്യാവുന്നതാണ്.