image

5 March 2022 9:35 PM

Automobile

ഇന്ത്യന്‍ റോഡിൽ ഇനി മെയ്ബാക്ക് എസ് ക്ലാസ് തിളക്കം

MyFin Bureau

ഇന്ത്യന്‍ റോഡിൽ ഇനി മെയ്ബാക്ക് എസ് ക്ലാസ് തിളക്കം
X

Summary

ആഡംബരക്കാറുകളിലെ തമ്പുരാന്‍ മെഴ്‌സിഡസ് ബെന്‍സ് തന്റെ പുത്തന്‍ മോഡലായ മെയ്ബാക്ക് എസ് ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. എസ് 580 ഫോര്‍മാറ്റിക്ക്, എസ് 680 ഫോര്‍മാറ്റിക്ക് എന്നിങ്ങനെ രണ്ട് മോഡലുകള്‍ക്ക് യഥാക്രമം 2.50 കോടി രൂപ, 3.20 കോടി രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ തന്നെയാണ് എസ് 580യുടെ നിര്‍മ്മാണം. എന്നാല്‍ എസ് 680 നിലവില്‍ ഇറക്കുമതി ചെയ്യുകയാണ്. മറ്റ് ആഡംബരക്കാറുകളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ വാഹനമാണ് മെയ്ബാക്ക്. ആഡംബരവും […]


ആഡംബരക്കാറുകളിലെ തമ്പുരാന്‍ മെഴ്‌സിഡസ് ബെന്‍സ് തന്റെ പുത്തന്‍ മോഡലായ മെയ്ബാക്ക് എസ് ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു.

എസ് 580 ഫോര്‍മാറ്റിക്ക്, എസ് 680 ഫോര്‍മാറ്റിക്ക് എന്നിങ്ങനെ രണ്ട് മോഡലുകള്‍ക്ക് യഥാക്രമം 2.50 കോടി രൂപ, 3.20 കോടി രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ തന്നെയാണ് എസ് 580യുടെ നിര്‍മ്മാണം. എന്നാല്‍ എസ് 680 നിലവില്‍ ഇറക്കുമതി ചെയ്യുകയാണ്.

മറ്റ് ആഡംബരക്കാറുകളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ വാഹനമാണ് മെയ്ബാക്ക്.

ആഡംബരവും ടെക്‌നോളജിയും കൈകോര്‍ക്കുന്ന കാറാണ് മെയ്ബാക്കെന്നും ഉപഭോക്താക്കള്‍ ആഗ്രഹിച്ചിരുന്ന പല ഫീച്ചറുകളും കാറില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വങ്ക് വ്യക്തമാക്കി.

5.7 മീറ്ററാണ് വാഹനത്തിന്റെ നീളം. ആംഗ്യം കാണിക്കുമ്പോള്‍ (ജെസ്റ്റര്‍ കണ്ട്രോള്‍) പ്രവര്‍ത്തിക്കുന്ന വിധമാണ് സണ്‍റൂഫ്, ലൈറ്റ്, സീറ്റ് ബെല്‍റ്റ്, ഡോര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തില്‍ 30 സ്പീക്കറുകളും ഉണ്ടാകും.

നോയിസ് ക്യാന്‍സലേഷന്‍ സൗകര്യവും ഇരു മോഡലുകളിലും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കുന്ന വിധം 13 എയര്‍ബാഗുകളാണ് വാഹനത്തിലുള്ളത്. എസ് ക്ലാസ് 580ല്‍ 496 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുള്ള 4.0 എല്‍ വി8 എഞ്ചിനാണുള്ളത്. ൬

03 ബിഎച്ച്പിയും 900 എന്‍എം ടോര്‍ക്കുമുള്ള 6 ലിറ്റര്‍ വി8 എഞ്ചിനാണ് എസ് 680ല്‍ ഉള്ളത്. എസ് 580ക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.8 സെക്കന്റുകള്‍ മതിയാകും.