5 March 2022 10:54 AM GMT
Summary
യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് തുടർച്ചയായ നാലാം ആഴ്ചയിലെ നഷ്ടം രേഖപ്പെടുത്തി. കടപ്പത്രങ്ങളാകട്ടെ 2020 മാര്‍ച്ചിന് ശേഷമുള്ള ഒരാഴ്ചത്തെ ഏറ്റവും വലിയ ഇടിവും രേഖപ്പെടുത്തി. പോയവാരത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ ദശാബ്ദത്തിൽ ഏറ്റവും കൂടുതല്‍ എന്ന രീതിയില്‍ ലോകമെമ്പാടുമുള്ള കറന്സികളുടെയും ഓഹരികളുടെയും ചരക്കുകളുടെയും വില കുതിച്ചുയരുകയാണ്. റഷ്യയുടെ സമ്പദ് വ്യവസ്ഥയെ മറ്റു രാജ്യങ്ങളിൽ നിന്നും വേർപെടുത്തിയ ഉപരോധങ്ങളും അതിനെത്തുടർന്ന് ആഗോളമായി എക്സ്ചേഞ്ചുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും കൊണ്ടുവന്ന മാറ്റങ്ങളുടെ ആഘാതവും
യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് തുടർച്ചയായ നാലാം ആഴ്ചയിലെ നഷ്ടം രേഖപ്പെടുത്തി. കടപ്പത്രങ്ങളാകട്ടെ 2020 മാര്‍ച്ചിന് ശേഷമുള്ള ഒരാഴ്ചത്തെ ഏറ്റവും വലിയ ഇടിവും രേഖപ്പെടുത്തി.
പോയവാരത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ ദശാബ്ദത്തിൽ ഏറ്റവും കൂടുതല്‍ എന്ന രീതിയില്‍ ലോകമെമ്പാടുമുള്ള കറന്സികളുടെയും ഓഹരികളുടെയും ചരക്കുകളുടെയും വില കുതിച്ചുയരുകയാണ്.
റഷ്യയുടെ സമ്പദ് വ്യവസ്ഥയെ മറ്റു രാജ്യങ്ങളിൽ നിന്നും വേർപെടുത്തിയ ഉപരോധങ്ങളും അതിനെത്തുടർന്ന് ആഗോളമായി എക്സ്ചേഞ്ചുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും കൊണ്ടുവന്ന മാറ്റങ്ങളുടെ ആഘാതവും എത്രയെന്നു മനസ്സിലാക്കാൻ പെടാപ്പാടുപെടുകയാണ് വ്യാപരികള്‍.
വെള്ളിയാഴ്ച ഡൗ 179.86 പോയിന്റ് അഥവാ 0.5 ശതമാനം ഇടിഞ്ഞ് 33614.80 എന്ന നിലയിലെത്തി. എസ് ആന്റ് പി 500, 34.62 പോയിന്റ് അഥവാ 0.8 ശതമാനം ഇടിഞ്ഞ് 4328.87 ആയി. നാസ്ഡാക്ക് കോമ്പോസിറ്റ് 224.50 പോയിന്റ് അഥവാ 1.7% ഇടിഞ്ഞ് 13313.44 എന്ന നിലയിലെത്തി. എസ് ആന്റ് പി 500, നാസ്ഡാക്ക് എന്നിവ യഥാക്രമം 1.3 ശതമാനവും, 2.8 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ബാങ്കുകളുടെയും മറ്റ് സാമ്പത്തിക സേവന കമ്പനികളുടെയും ഓഹരികള്‍ ഇടിഞ്ഞപ്പോള്‍, ഊര്‍ജ കമ്പനികള്‍ വലിയ നേട്ടമുണ്ടാക്കി. ഓക്സിഡന്റല്‍ പെട്രോളിയം ഈ ആഴ്ച 45 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഷെവ്റോണ്‍ 13 ശതമാനം കൂടി.
യുഎസില്‍, സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നത് സാമ്പത്തിക വളര്‍ച്ചയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ മുന്‍ മാസ ഫ്യൂച്ചര്‍ വിലകള്‍, ഈ ആഴ്ച 25 ശതമാനം ഉയര്‍ന്ന് 118.11 ഡോളറിലെത്തി, 2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തില്‍ അവസാനിപ്പിച്ചു. 2008 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടമാണ് ചോളം ഫ്യൂച്ചറുകള്‍ രേഖപ്പെടുത്തിയത്. 1959 മുതല്‍ നോക്കുകയാണെങ്കില്‍ ഗോതമ്പിന്റെ വില ഉയർന്ന തലത്തിലായിരുന്നു.
എണ്ണവില ഉയര്‍ന്നതും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതും സര്‍ക്കാര്‍ ബോണ്ടുകള്‍ പോലുള്ള സുരക്ഷിതമായ മേടുകളിലേക്ക് നിക്ഷേപകരെ നയിച്ചു.
അതേസമയം സ്വര്‍ണ്ണ വില 2020 മുതല്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി.