4 March 2022 9:00 AM
Summary
നിക്ഷേപകര്‍ക്ക് നികുതി ലാഭിക്കാന്‍ ഉതകുന്ന സ്ഥിര നിക്ഷേപങ്ങള്‍ എസ്ബി ഐ വാഗ്ദാനം ചെയ്യുന്നു. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്ള ആര്‍ക്കും ഈ സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. എസ്ബിഐ നികുതി സേവിംഗ്സ് സ്‌കീം കുറഞ്ഞ നിക്ഷേപം 1,000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആണ്. പരമാവധി നിക്ഷേപം പ്രതിവര്‍ഷം 150,000 രൂപയും. ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി അഞ്ച് വര്‍ഷവും കൂടിയത് പത്ത് വര്‍ഷവുമാണ്. പൊതു നിക്ഷേപകര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള എസ്ബിഐ സ്ഥിര […]
നിക്ഷേപകര്‍ക്ക് നികുതി ലാഭിക്കാന്‍ ഉതകുന്ന സ്ഥിര നിക്ഷേപങ്ങള്‍ എസ്ബി ഐ വാഗ്ദാനം ചെയ്യുന്നു. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്ള ആര്‍ക്കും ഈ സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.
എസ്ബിഐ നികുതി സേവിംഗ്സ് സ്‌കീം
കുറഞ്ഞ നിക്ഷേപം 1,000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആണ്. പരമാവധി നിക്ഷേപം പ്രതിവര്‍ഷം 150,000 രൂപയും. ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി അഞ്ച് വര്‍ഷവും കൂടിയത് പത്ത് വര്‍ഷവുമാണ്. പൊതു നിക്ഷേപകര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള എസ്ബിഐ സ്ഥിര നിക്ഷേപങ്ങളില്‍ 5.5 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.3 ശതമാനം പലിശയും ലഭിക്കും.
ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി
നിങ്ങള്‍ എസ്ബിഐ നെറ്റ് ബാങ്കിംഗ് ഉപയോക്താവാണെങ്കില്‍, മിനിറ്റുകള്‍ക്കുള്ളില്‍ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം ആരംഭിക്കാം. ഇതിന് ആദ്യമായി ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് എസ്ബിഐ നെറ്റ് ബാങ്കിംഗ് ലോഗിന്‍ ചെയ്യുക. ഇനി 'ഫിക്സഡ് ഡിപ്പോസിറ്റ്' ടാബിന് കീഴില്‍ 'ഇ-ടിഡിആര്‍/ ഇഎസ്ടിഡിആര്‍എഫ്ഡി' ക്ലിക്ക് ചെയ്യുക. ശേഷം ആദായ നികുതി സേവിംഗ് സ്‌കീമിന് കീഴിലുള്ള ഇ-ടിഡിആര്‍/ ഇഎസ്ടിഡിആര്‍ ക്ലിക്ക് ചെയ്യുക. ഇനി 'പ്രൊസീഡ്' ക്ലിക്ക് ചെയ്ത ശേഷം അക്കൗണ്ട്, തുക എന്നിവ തിരഞ്ഞെടുത്ത് 'നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് സമര്‍പ്പിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. 'സ്ഥിരീകരിക്കുക' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതോടെ പ്രകിയ പൂര്‍ത്തിയാകും.
നികുതി
ഒരു സാമ്പത്തിക വര്‍ഷത്തിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ തുക ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം കിഴിവിന് യോഗ്യമാണ്. എന്നിരുന്നാലും, പ്രിന്‍സിപ്പല്‍ തുകയുടെ പലിശ പൂര്‍ണ്ണമായും നികുതി വിധേയമാണെന്ന് ഓര്‍ക്കണം. നിങ്ങളുടെ വരുമാനത്തിലേക്ക് പലിശ ചേര്‍ക്കുകയും നിങ്ങളുടെ വരുമാന സ്ലാബിന് ബാധകമായ ആദായനികുതി നിരക്കില്‍ നികുതി ചുമത്തുകയും ചെയ്യും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരൊറ്റ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശയടവ് 10,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഉറവിട നികുതി ബാങ്ക് കുറയ്ക്കും. ഉറവിട നികുതി ഒഴിവാക്കാന്‍ ഒരാള്‍ക്ക് ഫോം15ഏ അല്ലെങ്കില്‍ ഫോം15ഒ സമര്‍പ്പിക്കാം. സാധാരണ നിരക്കിലാണ് ഉറവിട നികുതി ഈടാക്കുന്നത്. ആദായനികുതി നിയമങ്ങള്‍ക്ക് കീഴിലുള്ള നികുതി കിഴിവില്‍ നിന്ന് ഒരു ഇളവ് ലഭിക്കുന്നതിന് സ്ഥിര നിക്ഷേപകന്‍ ഇവയിലേതെങ്കിലും ഫോം സമര്‍പ്പിക്കണം.
നിക്ഷേപകര്‍ക്ക് നികുതി ലാഭിക്കാന്‍ ഉതകുന്ന സ്ഥിര നിക്ഷേപങ്ങള്‍ എസ്ബി ഐ വാഗ്ദാനം ചെയ്യുന്നു. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്ള ആര്‍ക്കും ഈ സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.
എസ്ബിഐ നികുതി സേവിംഗ്സ് സ്‌കീം
കുറഞ്ഞ നിക്ഷേപം 1,000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആണ്. പരമാവധി നിക്ഷേപം പ്രതിവര്‍ഷം 150,000 രൂപയും. ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി അഞ്ച് വര്‍ഷവും കൂടിയത് പത്ത് വര്‍ഷവുമാണ്. പൊതു നിക്ഷേപകര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള എസ്ബിഐ സ്ഥിര നിക്ഷേപങ്ങളില്‍ 5.5 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.3 ശതമാനം പലിശയും ലഭിക്കും.
ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി
നിങ്ങള്‍ എസ്ബിഐ നെറ്റ് ബാങ്കിംഗ് ഉപയോക്താവാണെങ്കില്‍, മിനിറ്റുകള്‍ക്കുള്ളില്‍ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം ആരംഭിക്കാം. ഇതിന് ആദ്യമായി ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് എസ്ബിഐ നെറ്റ് ബാങ്കിംഗ് ലോഗിന്‍ ചെയ്യുക. ഇനി 'ഫിക്സഡ് ഡിപ്പോസിറ്റ്' ടാബിന് കീഴില്‍ 'ഇ-ടിഡിആര്‍/ ഇഎസ്ടിഡിആര്‍എഫ്ഡി' ക്ലിക്ക് ചെയ്യുക. ശേഷം ആദായ നികുതി സേവിംഗ് സ്‌കീമിന് കീഴിലുള്ള ഇ-ടിഡിആര്‍/ ഇഎസ്ടിഡിആര്‍ ക്ലിക്ക് ചെയ്യുക. ഇനി 'പ്രൊസീഡ്' ക്ലിക്ക് ചെയ്ത ശേഷം അക്കൗണ്ട്, തുക എന്നിവ തിരഞ്ഞെടുത്ത് 'നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് സമര്‍പ്പിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. 'സ്ഥിരീകരിക്കുക' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതോടെ പ്രകിയ പൂര്‍ത്തിയാകും.
നികുതി
സാമ്പത്തിക വര്‍ഷത്തിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ തുക ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം കിഴിവിന് യോഗ്യമാണ്. എന്നിരുന്നാലും, പ്രിന്‍സിപ്പല്‍ തുകയുടെ പലിശ പൂര്‍ണ്ണമായും നികുതി വിധേയമാണെന്ന് ഓര്‍ക്കണം. നിങ്ങളുടെ വരുമാനത്തിലേക്ക് പലിശ ചേര്‍ക്കുകയും നിങ്ങളുടെ വരുമാന സ്ലാബിന് ബാധകമായ ആദായനികുതി നിരക്കില്‍ നികുതി ചുമത്തുകയും ചെയ്യും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരൊറ്റ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശയടവ് 10,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഉറവിട നികുതി ബാങ്ക് കുറയ്ക്കും. ഉറവിട നികുതി ഒഴിവാക്കാന്‍ ഒരാള്‍ക്ക് ഫോം15ഏ അല്ലെങ്കില്‍ ഫോം15ഒ സമര്‍പ്പിക്കാം. സാധാരണ നിരക്കിലാണ് ഉറവിട നികുതി ഈടാക്കുന്നത്. ആദായനികുതി നിയമങ്ങള്‍ക്ക് കീഴിലുള്ള നികുതി കിഴിവില്‍ നിന്ന് ഒരു ഇളവ് ലഭിക്കുന്നതിന് സ്ഥിര നിക്ഷേപകന്‍ ഇവയിലേതെങ്കിലും ഫോം സമര്‍പ്പിക്കണം.