image

1 March 2022 11:35 PM GMT

യുദ്ധം സൂചികകളെ പിടിച്ചുലക്കുന്നു

Myfin Editor

യുദ്ധം സൂചികകളെ പിടിച്ചുലക്കുന്നു
X

Summary

റഷ്യ-യുക്രൈന്‍ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍ എന്നിവയുടെ വില വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വില ദിനംപ്രതി കയറുന്നതിനാല്‍ പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുണ്ട്. ക്രൂഡ് ഓയിലിന്റെ വില 90 ഡോളറില്‍ നിന്ന് 105 ഡോളറായി ഉയര്‍ന്നത് ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ രാജ്യങ്ങളും വരും മാസങ്ങളില്‍ വിലക്കയറ്റം നേരിടാന്‍ പോകുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണിത്. പാല്‍ വില ലിറ്ററിന് 2 രൂപ വര്‍ധിച്ചു. ഇനി നിത്യോപയോഗ വസ്തുക്കളുടെ വിലയെയും ഇത് ബാധിക്കും. […]


റഷ്യ-യുക്രൈന്‍ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍ എന്നിവയുടെ വില വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വില ദിനംപ്രതി കയറുന്നതിനാല്‍ പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുണ്ട്. ക്രൂഡ് ഓയിലിന്റെ വില 90 ഡോളറില്‍ നിന്ന് 105 ഡോളറായി ഉയര്‍ന്നത് ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു.

ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ രാജ്യങ്ങളും വരും മാസങ്ങളില്‍ വിലക്കയറ്റം നേരിടാന്‍ പോകുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണിത്. പാല്‍ വില ലിറ്ററിന് 2 രൂപ വര്‍ധിച്ചു. ഇനി നിത്യോപയോഗ വസ്തുക്കളുടെ വിലയെയും ഇത് ബാധിക്കും.

സാധാരണയായി സെന്‍ട്രല്‍ ബാങ്കുകള്‍ പണപ്പെരുപ്പം ഉയരുമ്പോള്‍ പലിശനിരക്ക് കൂട്ടുകയാണ് ചെയ്യുന്നത്. ഇത് വളര്‍ച്ചാതോത് കുറയാന്‍ കാരണമാകും. അങ്ങനെ ജിഡിപിയെ ബാധിക്കും.

ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു. ഓഹരി വിപണിയിലും കറന്‍സികളിലും അപകടസാധ്യത വര്‍ധിക്കുന്ന സമയത്താണ് സ്വര്‍ണവിലയില്‍ അതിന്റെ പ്രതിഫലനമുണ്ടാകുന്നത്.

ഇന്ന് വിപണി ആരംഭിച്ചപ്പോള്‍ നിഫ്റ്റി ഒരു ശതമാനം താഴ്ന്ന് 16,700 ലെവലിലാണ് വ്യാപാരം നടക്കുന്നത്. 16,400 ആണ് നിഫ്റ്റിയുടെ പ്രധാന പിന്തുണ നില. വിപണിയിലെ ഹ്രസ്വകാല ട്രെന്‍ഡ് ബുള്ളിഷ് ആവണമെങ്കില്‍ നിഫ്റ്റി 16,500 ന് മുകളില്‍ ക്ലോസ് ചെയ്യണം.

ബാങ്ക് നിഫ്റ്റിയില്‍ രണ്ട് ശതമാനം നഷ്ടമാണ് കാണുന്നത്. 35,500 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. ഇത് 36,000 ന് മുകളില്‍ പോയാല്‍ ഹ്രസ്വകാല ട്രെന്‍ഡ് ബുള്ളിഷ് ആവും.

ഐടി സൂചികകളില്‍ നഷ്ടം കാര്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 35,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്താല്‍ ബുള്ളിഷ് പ്രവണത ഉണ്ടാവും.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികള്‍: ദീപക് ഫെര്‍ട്ടിലൈസേര്‍സ്, ചമ്പല്‍ ഫെര്‍ട്ടിലൈസേര്‍സ്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അബോട്ട് ഇന്ത്യ, സണ്‍ ഫാര്‍മ.

Tags: