2 March 2022 1:38 AM GMT
Summary
ഡെല്‍ഹി: സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ഇന്ത്യ ലിമിറ്റഡിലൂടെ (സിഡിഎസ്എല്‍) തുറന്ന സജീവ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ആറ് കോടിയില്‍ എത്തി. ഇന്ത്യന്‍ ഓഹരി വിപണികളുടെ വളര്‍ച്ചയ്ക്കിടയില്‍ നിക്ഷേപകരുടെ അവബോധത്തെ സെബി അംഗം അനന്ത ബറുവ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, മാനുഫാക്ച്വറിംഗ് ഇന്റ്‌ഗ്രേഷന് ആന്‍ഡ് ഇന്റലിജന്‍സുകളുടെ (എംഐഐ) പങ്ക്, നിക്ഷേപകരുടെ സംരക്ഷണം എന്നിവയെക്കുറിച്ചും പുതിയ നിക്ഷേപകര്‍ക്ക് അറിവുണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ പ്രധാന നഗരങ്ങളില്‍ നിന്ന് ഇടത്തരം-ചെറിയ നഗരങ്ങളിലേക്ക് വ്യാപിക്കുന്നത് പ്രതീക്ഷാവഹമാണ്. […]
ഡെല്‍ഹി: സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ഇന്ത്യ ലിമിറ്റഡിലൂടെ (സിഡിഎസ്എല്‍) തുറന്ന സജീവ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ആറ് കോടിയില്‍ എത്തി.
ഇന്ത്യന്‍ ഓഹരി വിപണികളുടെ വളര്‍ച്ചയ്ക്കിടയില്‍ നിക്ഷേപകരുടെ അവബോധത്തെ സെബി അംഗം അനന്ത ബറുവ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, മാനുഫാക്ച്വറിംഗ് ഇന്റ്‌ഗ്രേഷന് ആന്‍ഡ് ഇന്റലിജന്‍സുകളുടെ (എംഐഐ) പങ്ക്, നിക്ഷേപകരുടെ സംരക്ഷണം എന്നിവയെക്കുറിച്ചും പുതിയ നിക്ഷേപകര്‍ക്ക് അറിവുണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ പ്രധാന നഗരങ്ങളില്‍ നിന്ന് ഇടത്തരം-ചെറിയ നഗരങ്ങളിലേക്ക് വ്യാപിക്കുന്നത് പ്രതീക്ഷാവഹമാണ്. ഇത് ഇന്ത്യന്‍ മൂലധന വിപണി വിശാലമാകുന്നതിന്റെ സൂചനയാണെന്ന് സിഡിഎസ്എല്‍ ചെയര്‍മാന്‍ ബി വി ചൗബാല്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ജനസംഖ്യയുടെ വലിയൊരു ശതമാനം ഇപ്പോഴും ഓഹരി വിപണികളില്‍ കാര്യമായ ബന്ധമില്ലാത്തവരാണെന്നത് വ്യാപനത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രോണിക് രൂപത്തില്‍ (ഡീമെറ്റീരിയലൈസ്ഡ്) അക്കൗണ്ട് തുറന്ന് നിക്ഷേപകരെ ഓഹരികളിൽ നിക്ഷേപിക്കാന്‍ സിഡിഎസ്എല്‍ സഹായിക്കുന്നു. ഇതില്‍ ഇടപാട് ചാര്‍ജുകള്‍, അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജുകള്‍, ഡിപ്പോസിറ്ററി പങ്കാളികള്‍ നല്‍കുന്ന സെറ്റില്‍മെന്റ് ചാര്‍ജുകള്‍ എന്നിവയില്‍ നിന്നാണ് സിഡിഎസ്എല്ലിന്റെ വരുമാനം.
കൂടാതെ ഡിപ്പോസിറ്ററി സിസ്റ്റത്തില്‍ ഓഹരികള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കമ്പനികള്‍ നല്‍കുന്ന വാര്‍ഷിക ഫീസ്, കോര്‍പ്പറേറ്റ് പ്രവര്‍ത്തനം, ഇ-വോട്ടിംഗ് ചാര്‍ജുകള്‍ എന്നിവയിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്.
ഇലക്ട്രോണിക് രൂപത്തില്‍ ഓഹരികള്‍ സൂക്ഷിക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിനും സഹായിക്കുന്നതാണ് ഡീമാറ്റ് അക്കൗണ്ടുകള്‍.
1999 ലാണ് സിഡിഎസ്എൽ പ്രവര്‍ത്തനമാരംഭിച്ചത്.