Summary
ഡെൽഹി: പ്രമുഖ പ്രോപ്പർട്ടി കൺസൾട്ടൻസിയുടെ റിപ്പോർട്ടനുസരിച്ച് മുംബൈ മുനിസിപ്പൽ മേഖലയിലെ വീടുകളുടെ രജിസ്ട്രേഷൻ ഈ വർഷം 4 ശതമാനം കുറഞ്ഞു. റിപ്പോർട്ട് പ്രകാരം ഈ വർഷം ഫെബ്രുവരിയിൽ ആകെ 9,805 യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇത് 10,172 യൂണിറ്റായിരുന്നു. എങ്കിലും കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഫെബ്രുവരിയിലെ ഭവന രജിസ്ട്രേഷൻ മുൻ മാസത്തെ 8,155 യൂണിറ്റിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ പ്രസ്താവനയിൽ മുംബൈ നഗരം (എംസിജിഎം […]
ഡെൽഹി: പ്രമുഖ പ്രോപ്പർട്ടി കൺസൾട്ടൻസിയുടെ റിപ്പോർട്ടനുസരിച്ച് മുംബൈ മുനിസിപ്പൽ മേഖലയിലെ വീടുകളുടെ രജിസ്ട്രേഷൻ ഈ വർഷം 4 ശതമാനം കുറഞ്ഞു.
റിപ്പോർട്ട് പ്രകാരം ഈ വർഷം ഫെബ്രുവരിയിൽ ആകെ 9,805 യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇത് 10,172 യൂണിറ്റായിരുന്നു.
എങ്കിലും കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഫെബ്രുവരിയിലെ ഭവന രജിസ്ട്രേഷൻ മുൻ മാസത്തെ 8,155 യൂണിറ്റിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്.
നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ പ്രസ്താവനയിൽ മുംബൈ നഗരം (എംസിജിഎം ഏരിയ) 2022 ഫെബ്രുവരിയിൽ മൊത്തം പ്രോപ്പർട്ടി വിൽപ്പനയിലൂടെ 9,805 യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തത്. ആദ്യമായി വാങ്ങുന്നതും, വിൽപ്പനയ്ക്കു വച്ച വീടുകളുടെ രജിസ്ട്രേഷനുകളും ഡാറ്റയിൽ ഉൾപ്പെടുന്നു.
“ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ, മുംബൈ നഗരം സാക്ഷ്യം വഹിക്കുന്ന തുടർച്ചയായ പ്രോപ്പർട്ടി ഡിമാൻഡിനെ അടിസ്ഥാനമാക്കി വിപണിയിൽ അതിന്റെ വിൽപ്പന വേഗത വീണ്ടെടുത്തു“. നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശിശിർ ബൈജൽ പറഞ്ഞു.
വസ്തുവകകൾ വാങ്ങാൻ കുറഞ്ഞ പലിശ നിരക്കും ഡിസ്കൗണ്ടുകളും ഉപയോഗപ്പെടുത്താനാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
വാങ്ങുന്നയാൾക്ക് അനുകൂലമായ സാഹചര്യമാണ് ഈ ഒരു വർഷത്തോളമായി നീണ്ടുനിൽക്കുന്നത്. പിന്നീട് ഡെവലപ്പർമാർ ആകർഷകമായ ഓഫറുകൾ നൽകുന്നത് കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാം. പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയാൽ പലിശനിരക്കും ഉയർന്നേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് വിൽപ്പനയെ ബാധിക്കും.
മാക്രോടെക് ഡെവലപ്പേഴ്‌സ് (ലോധ ഗ്രൂപ്പ്), ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഒബ്‌റോയ് റിയൽറ്റി, ഹിരാനന്ദാനി ഗ്രൂപ്പ്, കൽപതരു ലിമിറ്റഡ്, ടാറ്റ ഹൗസിംഗ്, ഷപൂർജി പല്ലോൻജി, പിരമൽ റിയൽറ്റി, മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്, റുസ്തോംജീ ഗ്രൂപ്പ്, കെ രഹേജ എന്നീ കമ്പനികളാണ് മുംബൈയിലെ പ്രൈമറി ഹൗസിംഗ് മാർക്കറ്റിലെ പ്രമുഖ കമ്പനികൾ.