image

27 Feb 2022 12:31 AM GMT

Fixed Deposit

യുദ്ധം സ്റ്റീല്‍ വില ഉയർത്തുമെന്ന ആശങ്കയിൽ സ്റ്റീൽ അസോസിയേഷൻ

Myfin Editor

യുദ്ധം സ്റ്റീല്‍ വില ഉയർത്തുമെന്ന ആശങ്കയിൽ സ്റ്റീൽ അസോസിയേഷൻ
X

Summary

ഡെല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധം മൂലം കോക്കിംഗ് കല്‍ക്കരി ഉള്‍പ്പെടെയുള്ള ചരക്കുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാവാനിടയുണ്ടെന്നും ഇത് സ്റ്റീലിൻറെ ഉല്‍പ്പാദന ചെലവിനെ ബാധിക്കുമെന്നും ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍ (ഐഎസ്എ). സ്റ്റീല്‍ നിര്‍മ്മാണ പ്രക്രിയയിലെ ഒരു പ്രധാന ഘടകമാണ് മെറ്റലര്‍ജിക്കല്‍ കല്‍ക്കരി അല്ലെങ്കില്‍ കോക്കിംഗ് കല്‍ക്കരി. റഷ്യയും യുക്രൈനും 40 ദശലക്ഷം ടണ്ണോളം സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നവരാണ്. ഇതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അന്താരാഷ്ട്ര സ്റ്റീല്‍ ലഭ്യതയെ ബാധിക്കുമെന്ന് ഐഎസ്എ പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ ഇതിനകം


ഡെല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധം മൂലം കോക്കിംഗ് കല്‍ക്കരി ഉള്‍പ്പെടെയുള്ള ചരക്കുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാവാനിടയുണ്ടെന്നും ഇത് സ്റ്റീലിൻറെ ഉല്‍പ്പാദന ചെലവിനെ ബാധിക്കുമെന്നും ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍ (ഐഎസ്എ).

സ്റ്റീല്‍ നിര്‍മ്മാണ പ്രക്രിയയിലെ ഒരു പ്രധാന ഘടകമാണ് മെറ്റലര്‍ജിക്കല്‍ കല്‍ക്കരി അല്ലെങ്കില്‍ കോക്കിംഗ് കല്‍ക്കരി.

റഷ്യയും യുക്രൈനും 40 ദശലക്ഷം ടണ്ണോളം സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നവരാണ്. ഇതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അന്താരാഷ്ട്ര സ്റ്റീല്‍ ലഭ്യതയെ ബാധിക്കുമെന്ന് ഐഎസ്എ പറഞ്ഞു.

നിലവിലെ സ്ഥിതിഗതികള്‍ ഇതിനകം തന്നെ എണ്ണ, വാതക വിലകളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ അലോക് സഹായ് പറഞ്ഞു. കൂടാതെ ചരക്കുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വിലയില്‍ സ്ഥിരമായ വര്‍ധനവ് ഉണ്ടാകും.

കോക്കിംഗ് കല്‍ക്കരിയുടെ വില ഇതിനകം തന്നെ വര്‍ധിച്ചു തുടങ്ങിയിരിക്കുന്നു. ഇത് ഉല്‍പ്പാദന ചെലവിനെ ബാധിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നും റഷ്യയിലേക്ക് 200 ദശലക്ഷം ഡോളറിന്റെ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാല്‍ നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ കയറ്റുമതിയില്‍ സ്വാഭാവികമായും പ്രശ്‌നമുണ്ടാകുമെന്നും ഇന്ത്യന്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍ (ഐഎസ്എസ്ഡിഎ) പ്രസിഡന്റ് കെ കെ പഹുജ പറഞ്ഞു.

Tags: