26 Feb 2022 7:46 AM GMT
Summary
ഡെല്‍ഹി: സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ വിവിധ ഡാറ്റാ സ്രോതസ്സുകള്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുന്ന ഡാറ്റയുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഡാറ്റാ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും ലഭ്യമാക്കാന്‍ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മാര്‍ക്കറ്റ് ഇടനിലക്കാരോട് ആവശ്യപ്പെട്ടു. സാമ്പത്തിക വിപണികള്‍ ഡാറ്റയില്‍ അധിഷ്ഠിതമാണ്. വര്‍ധിച്ചു വരുന്ന സാമ്പത്തിക വിപണികള്‍ക്കൊപ്പം ഡാറ്റയുടെ അളവും വൈവിധ്യവും പലമടങ്ങ് വര്‍ധിച്ചു. ഇവ കൂടുതല്‍ മനസിലാക്കാവുന്ന രൂപത്തില്‍ ഓഹരി ഉടമകള്‍ക്ക് ലഭ്യമാക്കുന്നതില്‍ മൂല്യവര്‍ധിത സേവനദാതാക്കള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. […]
ഡെല്‍ഹി: സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ വിവിധ ഡാറ്റാ സ്രോതസ്സുകള്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുന്ന ഡാറ്റയുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഡാറ്റാ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും ലഭ്യമാക്കാന്‍ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മാര്‍ക്കറ്റ് ഇടനിലക്കാരോട് ആവശ്യപ്പെട്ടു.
സാമ്പത്തിക വിപണികള്‍ ഡാറ്റയില്‍ അധിഷ്ഠിതമാണ്. വര്‍ധിച്ചു വരുന്ന സാമ്പത്തിക വിപണികള്‍ക്കൊപ്പം ഡാറ്റയുടെ അളവും വൈവിധ്യവും പലമടങ്ങ് വര്‍ധിച്ചു. ഇവ കൂടുതല്‍ മനസിലാക്കാവുന്ന രൂപത്തില്‍ ഓഹരി ഉടമകള്‍ക്ക് ലഭ്യമാക്കുന്നതില്‍ മൂല്യവര്‍ധിത സേവനദാതാക്കള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്.
ഇത്തരം ഡാറ്റകള്‍ പൊതുവായി പ്രചരിപ്പിക്കുന്നതിനു പിന്നിലെ ഉദ്ദേശം മാര്‍ക്കറ്റ് ഡാറ്റ അഡൈ്വസറി കമ്മിറ്റി മുഖേന വിശദമായി ചര്‍ച്ച ചെയ്തു. ഇതനുസരിച്ച് ഇന്ത്യന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ സ്രോതസുകള്‍ നല്‍കുന്ന ഡാറ്റയുടെ ഉപയോഗ നിബന്ധനകളുമായി ബന്ധപ്പെട്ട് വിപണിയിലെ ഇടനിലക്കാര്‍ക്ക് പുതിയ ചട്ടക്കൂടുമായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ രംഗത്തെത്തി. സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന ഡാറ്റയ്ക്കു പുറമെ പണം ഈടാക്കാവുന്നവ എളുപ്പത്തില്‍ തിരിച്ചറിയണമെന്നും ഇത് കൂട്ടിച്ചേര്‍ത്തു.