ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ പൊതുവായി ടേം പ്ലാന്‍, എന്‍ഡോവ്‌മെന്റ് പ്ലാന്‍, മുഴുവന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, വേരിയബിള്‍ ഇന്‍ഷുറന്‍സ്...
ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ പൊതുവായി ടേം പ്ലാന്‍, എന്‍ഡോവ്‌മെന്റ് പ്ലാന്‍, മുഴുവന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, വേരിയബിള്‍ ഇന്‍ഷുറന്‍സ് പ്ലാന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നിങ്ങനെ തരം തിരിക്കാം.
ജീവതത്തിനുമുണ്ടല്ലോ ഋതുഭേദങ്ങള്‍. ഇതിനനുസരിച്ച് വിവിധ പദ്ധതികള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ന് രൂപകല്‍പന ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ മാത്രമാണ്. എല്‍ ഐ സിയുടെ ജനപ്രിയ പദ്ധതികളില്‍ ഒന്നാണ് ന്യൂ ജീവന്‍ ആനന്ദ്.
പ്രത്യേകത
ലൈഫ് ഇന്‍ഷുറന്‍സ് വിപണിയിലെ നിറസാന്നിദ്ധ്യമാണ് എല്‍ ഐ സിയുടെ ന്യൂ ജീവന്‍ ആനന്ദ്. ഇതൊരു ലാഭവിഹിത പദ്ധതിയാണ്. സുരക്ഷയും, സമ്പാദ്യവും സമന്വയിപ്പിച്ച്് പോളിസിയുടമയുടെ ജീവിതാവസാനം വരെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പോളിസിയ്ക്ക്.
നേട്ടം
പോളിസിയുടമ തിരഞ്ഞെടുത്ത കാലാവധി കഴിയുമ്പോള്‍ ബേസിക് സംഅഷ്വേഡ് റിവേഴ്‌സണറി ബോണസ്, ഫൈനല്‍ അഡീഷണല്‍ ബോണസ് എന്നിവയ്‌ക്കൊപ്പം പോളിസി ഉടമയ്ക്ക് നല്‍കുന്നു. കാലാവധിക്കുള്ളില്‍ പോളിസിയുടമ മരിച്ചാല്‍ ബേസിക് സംഅഷ്വേഡിന്റെ 125 ശതമാനം, വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ്, പോളിസിയയുടമ ആകെ അടച്ച പ്രീമിയത്തിന്റെ 105 ശതമാനം എന്നിവയില്‍ ഏതാണോ വലുത് ആ തുക അവകാശിക്ക് നല്‍കുന്നു.
ജീവിത സുരക്ഷ പിന്നീടും
കാലവധി കഴിഞ്ഞും മച്ച്വരിറ്റിതുക കൈപ്പറ്റിയതിന് ശേഷവും പ്രീമിയമടവ് കൂടാതെ തന്നെ പോളിസിയുടമയ്ക്ക് ജീവിത സുരക്ഷ നല്‍കുന്നു എന്നതാണ്. മരണം സംഭവിക്കുമ്പോള്‍ വീണ്ടും ബേസിക് സം അഷ്വേഡ് അവകാശിക്ക് നല്‍കുന്നു. ഇതിനിടയില്‍ പോളിസിയുടമയ്ക്ക് ഈ പോളിസി ഡിസ്‌കൗണ്ട് ചെയ്ത തുക ആവശ്യപ്പെടാനുള്ള സംവിധാനം കൂടിയുണ്ട് ന്യൂ- ജീവന്‍ ആനന്ദ് പോളിസിയില്‍. ജീവിത യാത്രയിലും അതിന് ശേഷവും കൂടി പോളിസിയുടമയ്ക്കും കുടുംബത്തിനും സാന്ത്വനവും, സഹായവും പരിരക്ഷയും നല്‍കുന്ന പദ്ധതിയെന്ന് ഇതിനെ വിശേഷിപ്പിക്കാം.