image

26 Feb 2022 6:09 AM GMT

Banking

സംരംഭകരാണോ?, പുതിയ എംഎസ്എംഇ ക്രെഡിറ്റ് കാര്‍ഡ് എടുക്കാം, പലിശ വേണ്ട

MyFin Desk

സംരംഭകരാണോ?, പുതിയ എംഎസ്എംഇ ക്രെഡിറ്റ് കാര്‍ഡ് എടുക്കാം, പലിശ വേണ്ട
X

Summary

ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രധാന നേട്ടങ്ങളിലൊന്ന് പലിശയില്ലാതെ പണം ദിവസങ്ങളോളം ഉപയോഗിക്കാം എന്നുള്ളതാണ്. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ മത്സരം ഏറിയതോടെ ഇപ്പോള്‍ പല ബാങ്കുകളും വ്യക്തികളള്‍ക്കുപരിയായി സംരംഭകര്‍ക്കും കാര്‍ഡ് നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന എം എസ് എം ഇ മേഖലയിലേക്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം വ്യാപിപ്പിക്കുകയാണ് യൂണിയിന്‍ ബാങ്ക് ഓഫ് ഇന്ത്യ. പലപ്പോഴും വിവിധ കാരണങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധി ആദ്യം പിടികൂടുക ഈ മേഖലയെയായിരിക്കും. അതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡു പോലുള്ള വായ്പാ ഉപാധികള്‍ക്ക് റിസ്‌ക് കൂടുതലുമായിരിക്കും. […]


ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രധാന നേട്ടങ്ങളിലൊന്ന് പലിശയില്ലാതെ പണം ദിവസങ്ങളോളം ഉപയോഗിക്കാം എന്നുള്ളതാണ്. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍...

ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രധാന നേട്ടങ്ങളിലൊന്ന് പലിശയില്ലാതെ പണം ദിവസങ്ങളോളം ഉപയോഗിക്കാം എന്നുള്ളതാണ്. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ മത്സരം ഏറിയതോടെ ഇപ്പോള്‍ പല ബാങ്കുകളും വ്യക്തികളള്‍ക്കുപരിയായി സംരംഭകര്‍ക്കും കാര്‍ഡ് നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന എം എസ് എം ഇ മേഖലയിലേക്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം വ്യാപിപ്പിക്കുകയാണ് യൂണിയിന്‍ ബാങ്ക് ഓഫ് ഇന്ത്യ. പലപ്പോഴും വിവിധ കാരണങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധി ആദ്യം പിടികൂടുക ഈ മേഖലയെയായിരിക്കും. അതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡു പോലുള്ള വായ്പാ ഉപാധികള്‍ക്ക് റിസ്‌ക് കൂടുതലുമായിരിക്കും.

എംഎസ്എംഇ കാര്‍ഡ്

യൂണിയന്‍ ബാങ്കാണ് ഇപ്പോള്‍ എം എസ് എം ഇ ക്രെഡിറ്റ് കാര്‍ഡ് ഇറക്കുന്നത്.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് എം എസ് എം ഇ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുക. 50 ദിവസം വരെ പലിശയില്ലാതെ പണമുപയോഗിക്കാന്‍ സാധ്യമാകുന്നതാണ് നിലവില്‍ വായ്പയുള്ള ചെറുകിടസംരംഭകര്‍ക്കായി വിതരണം ചെയ്യുന്ന ഈ കാര്‍ഡ്. എം എസ് എം ഇ ഇടപാടുകാര്‍ക്കാണ് 'യൂണിയന്‍ എംഎസ്എംഇ റൂപേ ക്രെഡിറ്റ് ക്രെഡിറ്റ്" ലഭിക്കുക. ഇവര്‍ക്ക് പ്രവര്‍ത്തന ചെലവിലേക്ക് വേണ്ട പണം ഇതിലൂടെ പലിശ രഹിതമായി ഉപയോഗിക്കാമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

ഇഎംഐ

നിലവില്‍ പല കാര്‍ഡുകളുും നല്‍കുന്ന ആനുകൂല്യമായ ഇഎംഐ സംവിധാനവും ഇവര്‍ക്ക് ലഭിക്കും. അതായിത് രണ്ട് ലക്ഷം രൂപ കാര്‍ഡിലൂടെ വായ്പ എടുത്താല്‍ പലിശ ഒഴിവ് പിരിയഡ് കഴിഞ്ഞ് വേണമെങ്കില്‍ ഇഎംഐ ആക്കി മാറ്റി അടവ് തുടരാം. കാര്‍ഡിന് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ സൗജന്യമായി ഉപയോഗിക്കുകയുമാകാം.