image

21 Feb 2022 3:25 AM GMT

Industries

കൊച്ചിയില്‍ 1550 കോടി രൂപയുടെ ഭവന നിർമാണ പദ്ധതിയുമായി പുറവന്‍കര

Agencies

കൊച്ചിയില്‍ 1550 കോടി രൂപയുടെ ഭവന നിർമാണ പദ്ധതിയുമായി പുറവന്‍കര
X

Summary

ഡെല്‍ഹി: കൊച്ചിയില്‍ 18 ഏക്കറിലായി മൂന്ന് ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള പദ്ധതി ലക്ഷ്യമിട്ട് റിയല്‍റ്റി സ്ഥാപനമായ പുറവന്‍കര ലിമിറ്റഡ്. കൊവിഡിന്റെ മൂന്നാം തരംഗത്തിന് ശേഷം അപ്പാര്‍ട്ട്‌മെന്റുകളുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതി കമ്പനി നടപ്പിലാക്കുന്നത്. പ്രൊവിഡന്റ് വിന്‍ വര്‍ത്ത് എന്നാണ് കൊച്ചിയിലെ പദ്ധതിക്ക് പേര് നല്‍കിയിട്ടുള്ളത്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡാണ് നടത്തിപ്പ് ചുമതലക്കാര്‍. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 3000 കോടി രൂപയുടെ വില്‍പ്പനയാണ് ഈ പ്രൊജക്ടിലൂടെ കമ്പനി […]


ഡെല്‍ഹി: കൊച്ചിയില്‍ 18 ഏക്കറിലായി മൂന്ന് ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള പദ്ധതി ലക്ഷ്യമിട്ട് റിയല്‍റ്റി സ്ഥാപനമായ പുറവന്‍കര ലിമിറ്റഡ്. കൊവിഡിന്റെ മൂന്നാം തരംഗത്തിന് ശേഷം അപ്പാര്‍ട്ട്‌മെന്റുകളുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതി കമ്പനി നടപ്പിലാക്കുന്നത്.

പ്രൊവിഡന്റ് വിന്‍ വര്‍ത്ത് എന്നാണ് കൊച്ചിയിലെ പദ്ധതിക്ക് പേര് നല്‍കിയിട്ടുള്ളത്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡാണ് നടത്തിപ്പ് ചുമതലക്കാര്‍. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 3000 കോടി രൂപയുടെ വില്‍പ്പനയാണ് ഈ പ്രൊജക്ടിലൂടെ കമ്പനി ലക്ഷ്യം വയ്ക്കുന്നത്.പുറവങ്കര, പ്രൊവിഡന്റ് എന്നീ രണ്ട് ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് പുതിയ പ്രൊജക്ടുകള്‍ കമ്പനി വില്‍പ്പന നടത്തുന്നത്.

ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം, വൈവിധ്യമാര്‍ന്ന താങ്ങാവുന്നതും, പ്രീമിയവുമായ ഭവനങ്ങളും വാണിജ്യ ഇടങ്ങളും പ്രദാനം ചെയ്യുന്ന മുന്‍നിര റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലൊന്നാണ്. കൊച്ചിക്ക് പുറമെ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, മുംബൈ, ഗോവ, കൊല്‍ക്കത്ത, കോയമ്പത്തൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ കമ്പനിക്ക് പ്രോജക്ടുകളുണ്ട്.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ സെയില്‍സ് ബുക്കിംഗ് 17 ശതമാനം വര്‍ധിച്ച് 666 കോടി രൂപയിൽ എത്തിയതായി കമ്പനി അറിയിച്ചു. ചതുരശ്ര അടി അടിസ്ഥാനമാക്കിയുള്ള മൂല്യത്തിലെ വര്‍ധനവ് ഈ നേട്ടത്തിന് ആക്കം കൂട്ടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ സമാന പാദത്തില്‍ ഇത് 570 കോടി രൂപയായിരുന്നു.

2021 ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലായി 0.99 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിന്റെ വില്‍പ്പന നടന്നിട്ടുണ്ട്. ഏതാണ്ട് 0.91 ദശലക്ഷത്തിന്റെ വിൽപ്പനയാണ് അതിനു തൊട്ട് മുന്‍വര്‍ഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഡിസംബര്‍ പാദത്തില്‍ 690 യൂണിറ്റ് വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ സമാന പാദത്തില്‍ ഇത് 661 യൂണിറ്റായിരുന്നു.

ശരാശരി വില്‍പ്പന ഏഴ് ശതമാനം വര്‍ധിച്ച് ചതുരശ്ര അടിക്ക് 6727 രൂപയായി. 6262 രൂപയില്‍ നിന്നാണ് ഈ വര്‍ധനവ്. നിലവിലെ അനുകൂലമായ വിപണി സാഹചര്യങ്ങള്‍ പിടിച്ചെടുക്കാന്‍ പുതിയ പ്രോജക്ടുകള്‍ ലോഞ്ച് ചെയ്യുന്നുണ്ടെന്ന് പുറവങ്കര വ്യക്തമാക്കിയിട്ടുണ്ട്.

202122 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍, വില്‍പ്പന ബുക്കിംഗ് ഏഴ് ശതമാനം വര്‍ധിച്ച് 1,576 കോടി രൂപയായി, മുന്‍ വര്ഷം ഇതേ കാലയളവില്‍ 1,449 കോടി രൂപയായിരുന്നു.

പോയവാരം എട്ട് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന 2021 ല്‍ മുന്‍വര്‍ഷത്തെതിനേക്കാൾ 13 ശതമാനം വര്‍ധിച്ച് 2,05,936 യൂണിറ്റുകളായി.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ, 43.07 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 75 പദ്ധതികള്‍ കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്.