21 Feb 2022 7:59 AM GMT
Summary
മുംബൈ : കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ബാങ്ക് പലിശ നിരക്ക് കുറച്ചത് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ആശ്രയിച്ച് കഴിയുന്നവര്‍ക്ക് തിരിച്ചടിയായിരുന്നു. മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള സ്ഥിര നിക്ഷേപ പദ്ധതികളിലും ഇത് പ്രതിഫലിക്കുകയും വരുമാനത്തില്‍ കുറവുണ്ടാകുകയും ചെയ്തിരിക്കുന്ന സമയത്താണ് 7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് പുതിയ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നത്. ഗ്രീന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് എന്ന് പേരിട്ടിരിക്കുന്ന സ്‌കീമിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനം വരെ പലിശ നല്‍കുമെന്ന് ബാങ്ക്. […]
മുംബൈ : കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ബാങ്ക് പലിശ നിരക്ക് കുറച്ചത് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ആശ്രയിച്ച് കഴിയുന്നവര്‍ക്ക് തിരിച്ചടിയായിരുന്നു. മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള സ്ഥിര നിക്ഷേപ പദ്ധതികളിലും ഇത് പ്രതിഫലിക്കുകയും വരുമാനത്തില്‍ കുറവുണ്ടാകുകയും ചെയ്തിരിക്കുന്ന സമയത്താണ് 7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് പുതിയ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നത്. ഗ്രീന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് എന്ന് പേരിട്ടിരിക്കുന്ന സ്‌കീമിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനം വരെ പലിശ നല്‍കുമെന്ന് ബാങ്ക്. സ്‌കീമിലൂടെ ലഭിക്കുന്ന നിക്ഷേപം ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നില്‍കുന്നതിനായി വിനിയോഗിക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു. പൊതു മേഖലാ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നല്‍കുന്ന സ്ഥിര നിക്ഷേപ സ്‌കീമുകള്‍ക്ക് താരതമ്യേന പലിശ കുറവാണ്. എന്നാല്‍ സ്വകാര്യ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉള്ളതിനാല്‍ പുതിയ സ്‌കീമിലേക്ക് എത്രത്തോളം ആളുകള്‍ എത്തും എന്നതില്‍ വ്യക്തതയില്ല.
'ഗ്രീന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്' : അടുത്തറിയൂ
രണ്ട് കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ ജനങ്ങള്‍ക്ക് പരമാവധി 6.5 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനം പലിശയും ലഭ്യമാകും. മുതിര്‍ത്ത പൗരന്മാര്‍ക്ക് 0.50 ശതമാനം വാര്‍ഷിക റിട്ടേണാണ് പദ്ധതി വഴി ലഭിക്കുക. 2 മാസം മുതല്‍ 61 മാസം വരെ കാലാവധിയില്‍ സ്‌കീമില്‍ നിക്ഷേപം നടത്താം. സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സാണ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ (ഡിഐസിജിസി) ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ത്രൈമാസ കണക്കിലുള്ള പലിശ ഓരോ മാസമായോ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന വേളയിലോ ലഭിക്കും. ഇതില്‍ ഏത് വേണമെന്ന് നിക്ഷേപകന് തീരുമാനിക്കാം. സ്‌കീമില്‍ ചേരുന്നവര്‍ക്ക് ഗ്രീന്‍ ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ ആകെ തുകയുടെ ഒരു ശതമാനം പെനാല്‍റ്റിയായി നല്‍കേണ്ടി വരും. ഗ്രീന്‍ ഫിക്‌സഡ് ഡെപ്പോസിറ്റിന്മേല്‍ ഓവര്‍ഡ്രാഫ്റ്റ് സേവനം ഉപയോഗിക്കുകയും കാലാവധി പൂര്‍ത്തിയാകും മുന്‍പ് ക്ലോസ് ചെയ്യുകയും ചെയ്താല്‍ നിക്ഷേപത്തെ 'ഗ്രീന്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി' പരിഗണിക്കില്ല. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയും നിക്ഷേപം നടത്താന്‍ സാധിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.