Summary
ഡെൽഹി: കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റൽ ലിമിറ്റഡിന്റെ (ആര്‍സിഎല്‍) വില്‍പ്പനയ്ക്കായി ആര്‍ബിഐ നിയമിച്ച അഡ്‌മിനിസ്‌ട്രേറ്റർ താല്‍പ്പര്യ പത്രിക (EOI, ഇഓഐ) ക്ഷണിച്ചു. വായ്‌പ തിരിച്ചടവ് മുടങ്ങുകയും ഗുരുതരമായ ഭരണ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് റിലയന്‍സ് ക്യാപിറ്റല്‍ ബോര്‍ഡിനെ ആര്‍ബിഐ അസാധുവാക്കിയിരുന്നു. പിന്നീട് ആർബിഐ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ചിൽ പാപ്പരത്വ നിയമ പ്രകാരം കമ്പനിയുടെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍ പ്രോസസ് (സിഐആര്‍പി) ആരംഭിക്കുന്നതിന് അപേക്ഷ നല്‍കി. ഇഓഐ […]
ഡെൽഹി: കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റൽ ലിമിറ്റഡിന്റെ (ആര്‍സിഎല്‍) വില്‍പ്പനയ്ക്കായി ആര്‍ബിഐ നിയമിച്ച അഡ്‌മിനിസ്‌ട്രേറ്റർ താല്‍പ്പര്യ പത്രിക (EOI, ഇഓഐ) ക്ഷണിച്ചു.
വായ്‌പ തിരിച്ചടവ് മുടങ്ങുകയും ഗുരുതരമായ ഭരണ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് റിലയന്‍സ് ക്യാപിറ്റല്‍ ബോര്‍ഡിനെ ആര്‍ബിഐ അസാധുവാക്കിയിരുന്നു.
പിന്നീട് ആർബിഐ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ചിൽ പാപ്പരത്വ നിയമ പ്രകാരം കമ്പനിയുടെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍ പ്രോസസ് (സിഐആര്‍പി) ആരംഭിക്കുന്നതിന് അപേക്ഷ നല്‍കി.
ഇഓഐ ലഭിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 11, റെസല്യൂഷന്‍ പ്ലാനുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ഏപ്രില്‍ 20 എന്നിങ്ങനെയാണെന്ന് റെഗുലേറ്ററി ഫയലിംഗില്‍ റിലയന്‍സ് ക്യാപിറ്റല്‍ അറിയിച്ചു.
കമ്പനിയുടെ പാപ്പരത്വവുമായി ബന്ധപ്പെട്ട് വൈ നാഗേശ്വര റാവുവിനെ ആര്‍ബിഐ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചിരുന്നു. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ (സിഓസി) കൂടിയാലോചനകള്‍ക്കും അംഗീകാരത്തിനും ശേഷമാണു പരിഹാര പദ്ധതികളുടെ സമര്‍പ്പണത്തിനായി അപേക്ഷകള്‍ ക്ഷണിച്ചത്.
റിസര്‍വ്വ് ബാങ്ക് പാപ്പരത്ത നടപടികള്‍ ആരംഭിച്ച മൂന്നാമത്തെ വലിയ എൻ ബി എഫ് സി യാണിത്. മറ്റ് രണ്ട് കമ്പനികള്‍ ശ്രീ ഗ്രൂപ്പും ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനും (ഡിഎച്ച്എഫ്എല്‍) ആയിരുന്നു.
സെപ്റ്റംബറില്‍, റിലയന്‍സ് ക്യാപിറ്റല്‍ അതിന്റെ വാര്‍ഷിക യോഗത്തില്‍ കമ്പനിയുടെ ഏകീകൃത കടം 40,000 കോടി രൂപയാണെന്ന് ഓഹരി ഉടമകളെ അറിയിച്ചിരുന്നു.