image

10 Feb 2022 5:59 AM IST

Banking

ആര്‍ ബി ഐ നിരക്കുകളില്‍ മാറ്റമില്ല, വായ്പ എടുത്തവര്‍ക്ക് തത്കാലം ആശ്വസിക്കാം

MyFin Desk

ആര്‍ ബി ഐ നിരക്കുകളില്‍ മാറ്റമില്ല, വായ്പ എടുത്തവര്‍ക്ക് തത്കാലം ആശ്വസിക്കാം
X

Summary

റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ ബി ഐ ധന നയം പ്രഖ്യാപിച്ചു. നിരക്കില്‍ പ്രത്യേകിച്ച് റിവേഴ്‌സ് റിപ്പോയില്‍ നേരിയ വര്‍ധനയെങ്കിലും വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല. ആര്‍ ബി ഐ യുടെ ധന നയ സമിതിയാണ് നിരക്ക് തുടരാന്‍ തീരുമാനിച്ചത്. പണപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള സംതുലിതാവസ്ഥ നിലനിര്‍ത്തുകയാണ് ആര്‍ ബി ഐ പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കാര്യങ്ങള്‍ കുടുതല്‍ മെച്ചപ്പെടുന്ന അവസരത്തില്‍ പലിശ നിരക്ക് കൂട്ടുന്ന കാര്യം പരിഗണിച്ചേക്കും. ബജറ്റിന് ശേഷം വരുന്ന ആദ്യത്തെ […]


റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ ബി ഐ ധന നയം പ്രഖ്യാപിച്ചു. നിരക്കില്‍ പ്രത്യേകിച്ച് റിവേഴ്‌സ് റിപ്പോയില്‍ നേരിയ വര്‍ധനയെങ്കിലും വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല. ആര്‍ ബി ഐ യുടെ ധന നയ സമിതിയാണ് നിരക്ക് തുടരാന്‍ തീരുമാനിച്ചത്. പണപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള സംതുലിതാവസ്ഥ നിലനിര്‍ത്തുകയാണ് ആര്‍ ബി ഐ പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കാര്യങ്ങള്‍ കുടുതല്‍ മെച്ചപ്പെടുന്ന അവസരത്തില്‍ പലിശ നിരക്ക് കൂട്ടുന്ന കാര്യം പരിഗണിച്ചേക്കും. ബജറ്റിന് ശേഷം വരുന്ന ആദ്യത്തെ ധനനയമാണ് ഇത്. ഇതോടെ ഭവന വായ്പ അടക്കമുള്ളവയുടെ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും.

വളർച്ചാ നിരക്ക്

അതേ സമയം 2022-23 ലെ പ്രിതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് 7.8 ശതമാനമാക്കി. ഉപഭോക്തൃ വില സൂചിക ഈ സാമ്പത്തിക വര്‍ഷം 5.3 ശതമാനത്തില്‍ തുടരുമെന്നാണ് ആര്‍ ബി ഐ വിലയിരുത്തല്‍. അടുത്ത വര്‍ഷത്തെ കണക്ക് കൂട്ടല്‍ 4.5 ശതമാനമാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ പണപ്പെരുപ്പ നിരക്ക് 5.59 ശതമാനമായി ഉയര്‍ന്നിരുന്നു.

നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമാണ്. കഴിഞ്ഞ 20 മാസമായി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ കുറച്ചത്. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടർച്ചയായി കുറച്ചാണ് റിപ്പോ 4 ശതാനത്തില്‍ എത്തിച്ചത്. 2001 ഏപ്രില്‍ മാസത്തിലാണ് മുമ്പ് ഇതേ നിരക്കില്‍ റിപ്പോ എത്തിയത്. ഇതോടെ പലിശ നിരക്ക് രണ്ട് പതിറ്റാണ്ട് മുമ്പത്തെ താഴ്ചയിലേക്ക് പോയിരുന്നു. നിലവിൽ ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്ക് തുടങ്ങുന്നത് 6.5 ശതമാനത്തിലാണ്.

റിപ്പോ-റിവേഴ്സ് റിപ്പോ

ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് ആര്‍ ബി ഐ വാങ്ങുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ.