11 Nov 2022 5:59 AM
Summary
ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 35.4 ശതമാനം ഇടിഞ്ഞ് 2,205 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് നഷ്ടത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള അറ്റാദായം 3,417 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 47,665 കോടി രൂപയില്‍ നിന്ന് 56,176 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. […]
ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 35.4 ശതമാനം ഇടിഞ്ഞ് 2,205 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് നഷ്ടത്തിന് കാരണം.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള അറ്റാദായം 3,417 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 47,665 കോടി രൂപയില്‍ നിന്ന് 56,176 കോടി രൂപയായി ഉയര്‍ന്നു.
വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗോള പ്രതിസന്ധികളും, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മൂലം കമ്പനിയുടെ എബിറ്റ്ഡ 29 ശതമാനം താഴ്ന്ന് 5,743 കോടി രൂപയായി. എങ്കിലും കോപ്പര്‍, മറ്റു ബിസിനസുകള്‍ എന്നിവയിലെ മികച്ച പ്രവര്‍ത്തനം ഒരു പരിധി വരെ ഈ നഷ്ടം നികത്തുന്നതിന് കമ്പനിയെ സഹായിച്ചു.