7 Nov 2022 2:30 AM IST
മുൻനിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വൻ വര്‍ധന; റിലയൻസിന് 17,53,888.92 കോടി
MyFin Desk
Summary
ഡെല്‍ഹി: പത്ത് മുന്‍ നിര കമ്പനികളില്‍ ഏഴ് കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ 1,33,707.42 കോടി രൂപയുടെ വര്‍ധന. ഓഹരികളിലുണ്ടായ പോസിറ്റീവ് ട്രെന്‍ഡാണ് വിപണി മൂല്യമുയരാന്‍ കാരണമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. കഴിഞ്ഞയാഴ്ച്ച സെന്‍സെക്‌സ് 990.51 പോയിന്റ് ഉയര്‍ന്നിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു പുറമേ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐടിസി എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവുണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി […]
ഡെല്‍ഹി: പത്ത് മുന്‍ നിര കമ്പനികളില്‍ ഏഴ് കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ 1,33,707.42 കോടി രൂപയുടെ വര്‍ധന. ഓഹരികളിലുണ്ടായ പോസിറ്റീവ് ട്രെന്‍ഡാണ് വിപണി മൂല്യമുയരാന്‍ കാരണമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. കഴിഞ്ഞയാഴ്ച്ച സെന്‍സെക്‌സ് 990.51 പോയിന്റ് ഉയര്‍ന്നിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനു പുറമേ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐടിസി എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവുണ്ടായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം 44,956.5 കോടി രൂപയായി ഉയര്‍ന്ന് 17,53,888.92 കോടി രൂപയായി.
എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 22,139.15 കോടി രൂപ വര്‍ധിച്ച് 8,34,517.67 കോടി രൂപയിലേക്കും, എസ്ബിഐയുടെ വിപണി മൂല്യം 20,526.61 കോടി രൂപ നേട്ടത്തോടെ 5,29,898.82 കോടി രൂപയിലേക്കുമെത്തി.
എച്ചിഡിഎഫ്‌സിയുടെ വിപണി മൂല്യം 16,156.04 കോടി രൂപ വര്‍ധനവോടെ 4,52,396.31 കോടി രൂപയായി.
ഐടിസിയുടെ മൂല്യം 9,861.07 കോടി രൂപയുടെ നേട്ടത്തോടെ 4,38,538.73 കോടി രൂപയായി വര്‍ധിച്ചു.
ഇന്‍ഫോസിസിന് 547.01 കോടി മൂല്യ വര്‍ധനവാണുണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 6,37,023.14 കോടി രൂപയായി.
എന്നാല്‍, ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 1,518.27 കോടി രൂപ താഴ്ന്ന് 6,31,314.49 കോടി രൂപയിലേക്ക് എത്തി.
ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ മൂല്യം 1,186.55 കോടി രൂപ ഇടിഞ്ഞ് 5,92,132.24 കോടി രൂപയായി.
ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 222.53 കോടി രൂപ കുറഞ്ഞ് 4,54,182.23 കോടി രൂപയുമായി.