1 Nov 2022 5:14 AM
Summary
സെപ്റ്റംബര്‍ പാദത്തില്‍ സണ്‍ ഫാര്‍മയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 8.2 ശതമാനം വര്‍ധിച്ച് 2,260 കോടി രൂപയായി. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.8 ശതമാനം വര്‍ധിച്ച് 10,952 കോടി രൂപയായി. കമ്പനിയുടെ എബിറ്റ്ഡ 12.5 ശതമാനം ഉയര്‍ന്നു 2,957 കോടി രൂപയായി. സണ്‍ ഫാര്‍മയുടെ യു എസ് ആസ്ഥാനമായുള്ള ടാരോ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ രണ്ടാം പാദ ഫലങ്ങള്‍ കഴിഞ്ഞ ആഴ്ച്ചയാണ് വന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള നഷ്ടം 6.8 മില്യണ്‍ ഡോളറായി. ഒരു വര്‍ഷം മുന്‍പ് 24.4 മില്യണ്‍ ഡോളറിന്റെ […]
സെപ്റ്റംബര്‍ പാദത്തില്‍ സണ്‍ ഫാര്‍മയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 8.2 ശതമാനം വര്‍ധിച്ച് 2,260 കോടി രൂപയായി. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.8 ശതമാനം വര്‍ധിച്ച് 10,952 കോടി രൂപയായി.
കമ്പനിയുടെ എബിറ്റ്ഡ 12.5 ശതമാനം ഉയര്‍ന്നു 2,957 കോടി രൂപയായി. സണ്‍ ഫാര്‍മയുടെ യു എസ് ആസ്ഥാനമായുള്ള ടാരോ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ രണ്ടാം പാദ ഫലങ്ങള്‍ കഴിഞ്ഞ ആഴ്ച്ചയാണ് വന്നത്.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള നഷ്ടം 6.8 മില്യണ്‍ ഡോളറായി. ഒരു വര്‍ഷം മുന്‍പ് 24.4 മില്യണ്‍ ഡോളറിന്റെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ സണ്‍ ഫാര്‍മയുടെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന 1,047.60 രൂപ വരെയെത്തി. ഇന്ന് കമ്പനിയുടെ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്നിരുന്നു.