29 Oct 2022 12:11 AM GMT
Summary
ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ 209.30 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ബന്ധന്‍ ബാങ്ക്. കിട്ടാക്കടങ്ങളുടെ അളവ് കുറഞ്ഞതാണ് ബാങ്കിന് നേട്ടമായത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 3,008.60 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2022-23 സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം 8.5 ശതമാനം വര്‍ധിച്ച് 2,669.4 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,459.9 കോടി രൂപയായിരുന്നുവെന്ന് ബന്ധന്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഹൗസിംഗ് ഫിനാന്‍സ് വിഭാഗം 32 […]
ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ 209.30 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ബന്ധന്‍ ബാങ്ക്. കിട്ടാക്കടങ്ങളുടെ അളവ് കുറഞ്ഞതാണ് ബാങ്കിന് നേട്ടമായത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 3,008.60 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2022-23 സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം 8.5 ശതമാനം വര്‍ധിച്ച് 2,669.4 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,459.9 കോടി രൂപയായിരുന്നുവെന്ന് ബന്ധന്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ഹൗസിംഗ് ഫിനാന്‍സ് വിഭാഗം 32 ശതമാനം വളര്‍ച്ച കൈവരിച്ചതായും റീട്ടെയില്‍ ഡിവിഷന്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 112 ശതമാനം വളര്‍ച്ച കൈവരിച്ചതായും ബാങ്ക് അറിയിച്ചു. വാണിജ്യ ബാങ്കിംഗ് വിഭാഗത്തില്‍ 96 ശതമാനം വളര്‍ച്ചയാണ് നേടിയത് (വാര്‍ഷികാടിസ്ഥാനത്തില്‍). അറ്റ പലിശ വരുമാനം 2022 സാമ്പത്തിക വര്‍ഷത്തിലെ 1,935.4 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 13.3 ശതമാനം ഉയര്‍ന്ന് 2,193 കോടി രൂപയായി.
പ്രവര്‍ത്തന ലാഭം 2 ശതമാനം കുറഞ്ഞ് 1,552.9 കോടി രൂപയായിട്ടുണ്ട്. 2022 സെപ്റ്റംബര്‍ പാദത്തിലെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 2021 സെപ്റ്റംബര്‍ പാദത്തിലെ 10.8 ശതമാനത്തില്‍ നിന്ന് മൊത്തം വായ്പകളുടെ 7.19 ശതമാനമായി കുറഞ്ഞതിനാല്‍ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തിയും 3.04 ശതമാനത്തില്‍ നിന്ന് 1.86 ശതമാനമായി. 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ 7 ശതമാനമാണ്.
ബാങ്കിന്റെ മൊത്തം വായ്പകള്‍ 17.4 ശതമാനം വര്‍ധിച്ച് 2022 സെപ്തംബര്‍ അവസാനത്തോടെ 95,834.9 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 81,661.2 കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപം 21.3 ശതമാനം വര്‍ധിച്ച് 99,365.8 കോടി രൂപയായി. ഈ പാദത്തില്‍ 3,535 കോടി രൂപയുടെ വായ്പകളാണ് ബാങ്ക് എഴുതിത്തള്ളിയത്. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം മുന്‍ കാലയളവിലെ 20.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാദത്തില്‍ 19.4 ശതമാനമാണ്.