image

25 Oct 2022 11:42 PM GMT

Bond

ഭാരത് ബോണ്ട് ഇടിഎഫിന്റെ നാലാം സീരിസ് വരുന്നു

MyFin Desk

ഭാരത് ബോണ്ട് ഇടിഎഫിന്റെ നാലാം സീരിസ് വരുന്നു
X

Summary

  രാജ്യത്തെ ആദ്യത്തെ 'കോര്‍പറേറ്റ് ബോണ്ട് എക്‌സേഞ്ച് ട്രേഡഡ് ഫണ്ട്' ആയ 'ഭാരത് ഇടിഎഫി'ന്റെ നാലാം സീരിസ് ഡിസംബറില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ കടപത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഭാരത് ഇടിഎഫ്, മികച്ച ഫണ്ടുകളിലൊന്നാണ്. സമാഹരിക്കുന്ന തുക പൊതു മേഖല സ്ഥാപനങ്ങളുടെ മൂലധന ചെലവ് ഏറ്റെടുക്കുന്നതിന് വിനിയോഗിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ വിലയിരുത്തുകയാണെന്നും, അതിനായുള്ള ചര്‍ച്ചകള്‍ നടത്തി ഭാരത് ബോണ്ടിന്റെ നാലാം സീരിസ് അതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം […]


രാജ്യത്തെ ആദ്യത്തെ 'കോര്‍പറേറ്റ് ബോണ്ട് എക്‌സേഞ്ച് ട്രേഡഡ് ഫണ്ട്' ആയ 'ഭാരത് ഇടിഎഫി'ന്റെ നാലാം സീരിസ് ഡിസംബറില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ കടപത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഭാരത് ഇടിഎഫ്, മികച്ച ഫണ്ടുകളിലൊന്നാണ്. സമാഹരിക്കുന്ന തുക പൊതു മേഖല സ്ഥാപനങ്ങളുടെ മൂലധന ചെലവ് ഏറ്റെടുക്കുന്നതിന് വിനിയോഗിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ വിലയിരുത്തുകയാണെന്നും, അതിനായുള്ള ചര്‍ച്ചകള്‍ നടത്തി ഭാരത് ബോണ്ടിന്റെ നാലാം സീരിസ് അതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഭാരത് ബോണ്ട് ഇടിഎഫിന്റെ മൂന്നാം സീരിസ് പ്രഖ്യാപിച്ചത്. 1,000 കോടി രൂപയായിരുന്നു ഇഷ്യൂ സൈസ്. 6.2 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചതോടെ 6,200 കോടി രൂപയോളം സമാഹരിക്കാന്‍ കഴിഞ്ഞു.

2019 ലാണ് ഭാരത് ഇ ടി എഫ് ആദ്യമായി അവതരിപ്പിച്ചത്. അന്ന് പൊതു മേഖല സ്ഥാപനങ്ങള്‍ക്കു 12,400 കോടി രൂപയോളം സമാഹരികുവാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ട്, മൂന്നു ഭാഗങ്ങളില്‍, യഥാക്രമം 11,000 കോടി രൂപയും, 6,200 കോടി രൂപയും സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. മൂന്നു ഭാഗങ്ങളിലുമായി 29,600 കോടി രൂപയോളം ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എഡില്‍വീസ് അസ്സെറ്റ് മാനേജ്മെന്റാണ് ഫണ്ട് മാനേജര്‍. നിലവില്‍, 2023 , 2025 , 2030 , 2031 , 2032 എന്നി വര്‍ഷങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ഇ ടി എഫുകളാണ് ഉള്ളത്. നിക്ഷേപകരുടെ താല്പര്യത്തിനനുസരിച്ച് കാലാവധി വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.