image

25 Oct 2022 8:00 AM

ഇഎസ്ഐസിയില്‍ ആഗസ്റ്റില്‍ 14.62 ലക്ഷം പുതിയ അംഗങ്ങൾ

MyFin Desk

ഇഎസ്ഐസിയില്‍ ആഗസ്റ്റില്‍ 14.62 ലക്ഷം പുതിയ അംഗങ്ങൾ
X

Summary

  ഡെല്‍ഹി: 2022 ഓഗസ്റ്റില്‍ 14.62 ലക്ഷം പുതിയ അംഗങ്ങള്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്ഐസി) നടത്തുന്ന സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ചേര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ഇഎസ്ഐസിയില്‍ മൊത്തത്തിലുള്ള പുതിയ എന്റോള്‍മെന്റുകള്‍ 2020-21 ലെ 1.15 കോടിയില്‍ നിന്ന് 2021-22 ല്‍ 1.49 കോടിയായി ഉയര്‍ന്നു. 2019-20ല്‍ ഇത് 1.51 കോടിയും 2018-19ല്‍ 1.49 കോടിയുമായിരുന്നു. 2017 സെപ്റ്റംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെ ഏകദേശം 83.35 […]


ഡെല്‍ഹി: 2022 ഓഗസ്റ്റില്‍ 14.62 ലക്ഷം പുതിയ അംഗങ്ങള്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്ഐസി) നടത്തുന്ന സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ചേര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ഇഎസ്ഐസിയില്‍ മൊത്തത്തിലുള്ള പുതിയ എന്റോള്‍മെന്റുകള്‍ 2020-21 ലെ 1.15 കോടിയില്‍ നിന്ന് 2021-22 ല്‍ 1.49 കോടിയായി ഉയര്‍ന്നു. 2019-20ല്‍ ഇത് 1.51 കോടിയും 2018-19ല്‍ 1.49 കോടിയുമായിരുന്നു. 2017 സെപ്റ്റംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെ ഏകദേശം 83.35 ലക്ഷം പുതിയ വരിക്കാര്‍ ഇഎസ്ഐസി സ്‌കീമില്‍ ചേര്‍ന്നു.

ഇഎസ്ഐസി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) എന്നിവ നടത്തുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പുതിയ വരിക്കാരുടെ പേറോള്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് എന്‍എസ്ഒ റിപ്പോര്‍ട്ട്.

റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒയില്‍ 2022 ഓഗസ്റ്റില്‍ 16.94 ലക്ഷമാണ് പുതിയ എന്റോള്‍മെന്റുകള്‍. 2017 സെപ്റ്റംബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെ ഏകദേശം 5.81 കോടി (മൊത്തം) പുതിയ വരിക്കാര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമില്‍ ചേര്‍ന്നതായി കണക്കുകള്‍ കാണിക്കുന്നു.