image

22 Oct 2022 3:51 AM

1,600 കോടി രൂപ സമാഹരിക്കാന്‍ വോഡഫോണ്‍-ഐഡിയ

MyFin Desk

1,600 കോടി രൂപ സമാഹരിക്കാന്‍ വോഡഫോണ്‍-ഐഡിയ
X

Summary

ഡെല്‍ഹി: കടപത്രമിറക്കി 1600 കോടി രൂപ സമാഹരിക്കാന്‍ ടെലികോം ഓപ്പറേറ്റര്‍ വോഡഫോണ്‍ - ഐഡിയ. സമാഹരിക്കുന്ന തുക എടിസി ടെലികോം ഇന്‍ഫ്രാ സ്ട്രെച്ചറിന് കമ്പനി നല്‍കാനുള്ള കടം തിരിച്ചടയ്ക്കുന്നതിനും മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ടവര്‍ സേവനം വാടകയ്ക്ക് എടുത്തതിനുള്‍പ്പടെ കമ്പനി ഇനിയും പണമടയ്ക്കാനുണ്ട്. ഇതിനായി ഒന്നോ അതിലധികമോ തവണകളായി പണമാക്കി മാറ്റാന്‍ കഴിയാവുന്നതും റേറ്റു ചെയ്യാത്തതും ലിസ്റ്റു ചെയ്യാത്തതുമായ 10 ലക്ഷം രൂപയുടെ കടപ്പത്രങ്ങള്‍ വില്‍ക്കുമെന്ന് ടെലികോം അറിയിച്ചു. 18 […]


ഡെല്‍ഹി: കടപത്രമിറക്കി 1600 കോടി രൂപ സമാഹരിക്കാന്‍ ടെലികോം ഓപ്പറേറ്റര്‍ വോഡഫോണ്‍ - ഐഡിയ. സമാഹരിക്കുന്ന തുക എടിസി ടെലികോം ഇന്‍ഫ്രാ സ്ട്രെച്ചറിന് കമ്പനി നല്‍കാനുള്ള കടം തിരിച്ചടയ്ക്കുന്നതിനും മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ടവര്‍ സേവനം വാടകയ്ക്ക് എടുത്തതിനുള്‍പ്പടെ കമ്പനി ഇനിയും പണമടയ്ക്കാനുണ്ട്.

ഇതിനായി ഒന്നോ അതിലധികമോ തവണകളായി പണമാക്കി മാറ്റാന്‍ കഴിയാവുന്നതും റേറ്റു ചെയ്യാത്തതും ലിസ്റ്റു ചെയ്യാത്തതുമായ 10 ലക്ഷം രൂപയുടെ കടപ്പത്രങ്ങള്‍ വില്‍ക്കുമെന്ന് ടെലികോം അറിയിച്ചു. 18 മാസ കാലയവുള്ള ബോണ്ടുകള്‍ക്ക് പ്രതിവര്‍ഷം 11.2 ശതമാനമാണ് കൂപ്പണ്‍ നിരക്ക്, ഇത് അര്‍ധ വാര്‍ഷികമായാണ് നല്‍കുന്നത്. കൂടാതെ ഇത് ഒരു ഷെയറിനു 10 രൂപ എന്ന നിരക്കില്‍ ഷെയറുകളാക്കി മാറ്റുകയും ചെയ്യും.

വോഡഫോണ്‍ ഐഡിയ എടിസിക്ക് 3,000 കോടി രൂപ വരെയും ഇന്‍ഡസ് ടവേഴ്‌സിന് 7,000 കോടി രൂപ വരെയും നല്‍കാനുണ്ട്. കുടിശ്ശിക അടച്ചില്ലെങ്കില്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് വോഡഫോണ്‍ ഐഡിയ, ഇന്‍ഡസ് ടവേഴ്‌സില്‍ നിന്ന് കൂടുതല്‍ സമയം തേടി. എടിസിക്ക് പണം നല്‍കുന്നതിനുള്ള ഈ നീക്കം കമ്പനിക്ക് 1 .9 ലക്ഷം കോടി രൂപയുടെ ബാധ്യത സൃഷ്ടിക്കുമെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു.