image

18 Oct 2022 11:36 PM GMT

Corporates

രാജ്യത്തെ ഏറ്റവും വലിയ മാള്‍ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

MyFin Desk

രാജ്യത്തെ ഏറ്റവും വലിയ മാള്‍ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്
X

Summary

  ശത കോടീശ്വരന്‍ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇനി ഗുജറാത്തിലും. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ സ്ഥാപിക്കുന്നതിനായി ലുലു ഗ്രൂപ്പ് 3000 കോടി രൂപ നിക്ഷേപിക്കും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഷോപ്പിംഗ് മാളിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ മൂന്നാമത്തെ ഷോപ്പിംഗ് മാള്‍ ആണ് അഹമ്മദാബാദില്‍ തുടങ്ങുന്നത്. ഇത് സംസ്ഥാനത്തെ 6,000 […]


ശത കോടീശ്വരന്‍ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇനി ഗുജറാത്തിലും. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ സ്ഥാപിക്കുന്നതിനായി ലുലു ഗ്രൂപ്പ് 3000 കോടി രൂപ നിക്ഷേപിക്കും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഷോപ്പിംഗ് മാളിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ മൂന്നാമത്തെ ഷോപ്പിംഗ് മാള്‍ ആണ് അഹമ്മദാബാദില്‍ തുടങ്ങുന്നത്. ഇത് സംസ്ഥാനത്തെ 6,000 ത്തോളം പേര്‍ക്ക് നേരിട്ടും 12,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷോപ്പിംഗ് മാളില്‍ 300-ലധികം ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, മള്‍ട്ടി-ക്യുസിന്‍ റെസ്റ്റോറന്റുകളുള്ള 3,000 ആളുകളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ഫുഡ് കോര്‍ട്ട്, ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ വിനോദ കേന്ദ്രമായ ഐമാക്സുള്ള 15 സ്‌ക്രീന്‍ മള്‍ട്ടിപ്ലക്സ് സിനിമാസ്, മറ്റ് നിരവധി ആകര്‍ഷണങ്ങള്‍ എന്നിവ ഉണ്ടാകും.

ദുബായില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അടുത്തിടെ നടത്തിയ യുഎഇ സന്ദര്‍ശനത്തില്‍ ലുലു ഗ്രൂപ്പും ഗുജറാത്ത് സര്‍ക്കാരും ഒപ്പിട്ട ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിലാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഈ 3,000 കോടി രൂപയുടെ നിക്ഷേപം.