17 Oct 2022 1:30 PM IST
Summary
പ്രമുഖ എജ്യൂടെക്ക് കമ്പനിയായ ബൈജൂസ്, കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരില്‍ നിന്നും ഫ്രഷ് ഫണ്ട് റൗണ്ടിലൂടെ 250 മില്യണ്‍ ഡോളര്‍ (ഏകദേശം 2,000 കോടി രൂപ) സമാഹരിച്ചതായി അറിയിച്ചു. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്നുമാണ് തുക സമാഹരിച്ചിട്ടുള്ളത്. 2023 മാര്‍ച്ച് മാസത്തോടെ കമ്പനിയെ ലാഭത്തിലാകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ആഗോള സാമ്പത്തിക വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും വരുമാനത്തിലും, ലാഭ ക്ഷമതയിലും, വളര്‍ച്ചയിലും സ്ഥിരമായ മുന്നേറ്റം ഉണ്ടാകുന്നതിനു ഈ നിക്ഷേപം സഹായിക്കുമെന്ന് ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന്‍ പറഞ്ഞു. […]
പ്രമുഖ എജ്യൂടെക്ക് കമ്പനിയായ ബൈജൂസ്, കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരില്‍ നിന്നും ഫ്രഷ് ഫണ്ട് റൗണ്ടിലൂടെ 250 മില്യണ്‍ ഡോളര്‍ (ഏകദേശം 2,000 കോടി രൂപ) സമാഹരിച്ചതായി അറിയിച്ചു. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്നുമാണ് തുക സമാഹരിച്ചിട്ടുള്ളത്. 2023 മാര്‍ച്ച് മാസത്തോടെ കമ്പനിയെ ലാഭത്തിലാകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.
ആഗോള സാമ്പത്തിക വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും വരുമാനത്തിലും, ലാഭ ക്ഷമതയിലും, വളര്‍ച്ചയിലും സ്ഥിരമായ മുന്നേറ്റം ഉണ്ടാകുന്നതിനു ഈ നിക്ഷേപം സഹായിക്കുമെന്ന് ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
കമ്പനിയുടെ 'കെ 10 'നു കീഴിലുള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഒരു യൂണിറ്റായി ഏകീകരിക്കും. ഈ നടപടി 2,500 ഓളം ജീവനക്കാരെ പിരിച്ചു വിടുന്നതിനു കാരണമാകും. എന്നാല്‍ 10,000 ത്തോളം അധ്യാപകരെ നിയമിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ആകാശ് എഡ്യൂക്കേഷനും, ഗ്രെയ്റ്റ് ലേര്‍ണിംഗും സ്വതന്ത്ര യൂണിറ്റുകളായി തന്നെ തുടരും. ബൈജൂസ് നിലവില്‍ 120ലധികം രാജ്യങ്ങളിലായി അവരുടെ സേവനങ്ങള്‍ നല്‍കുന്നുണ്ട്.