image

16 Oct 2022 1:01 AM

Banking

ഡി മാർട്ടിന്റെ അറ്റാദായം 64 ശതമാനം ഉയർന്നു 686 കോടി രൂപയായി

MyFin Bureau

ഡി മാർട്ടിന്റെ അറ്റാദായം 64 ശതമാനം ഉയർന്നു 686 കോടി രൂപയായി
X

Summary

മുംബൈ: സെപ്റ്റംബർ പാദത്തിൽ ഡി മാർട്ടിന്റെ നടത്തുന്ന അവന്യു സൂപ്പർ മാർക്കറ്റ് ലിമിറ്റഡിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 64.13 ശതമാനം ഉയർന്നു 685.71 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 417.76 കോടി രൂപയായിരുന്നു. കമ്പനിയുടെ വില്പന 37 ശതമാനം വർധിച്ച് 10,638.33 കോടി രൂപയായി പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 36.58 ശതമാനം വർധിച്ചു 10,638.33 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 7,788.94 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത ചിലവ്, കഴിഞ്ഞ […]


മുംബൈ: സെപ്റ്റംബർ പാദത്തിൽ ഡി മാർട്ടിന്റെ നടത്തുന്ന അവന്യു സൂപ്പർ മാർക്കറ്റ് ലിമിറ്റഡിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 64.13 ശതമാനം ഉയർന്നു 685.71 കോടി രൂപയായി.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 417.76 കോടി രൂപയായിരുന്നു. കമ്പനിയുടെ വില്പന 37 ശതമാനം വർധിച്ച് 10,638.33 കോടി രൂപയായി

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 36.58 ശതമാനം വർധിച്ചു 10,638.33 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 7,788.94 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്ത ചിലവ്, കഴിഞ്ഞ വർഷം ഇതേ പാദത്തിലുണ്ടായിരുന്ന 7,248.74 കോടി രൂപയിൽ നിന്നും 36.93 ശതമാനം വർധിച്ചു 9,925.95 കോടി രൂപയായി.