15 Oct 2022 11:00 AM IST
Summary
അമുൽ ബ്രാൻഡിന് കീഴിൽ പാൽ വിൽക്കുന്ന ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജി സി എം എം എഫ്) അമുൽ ഗോൾഡിന്റെയും എരുമ പാലിന്റെയും വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ വിപണികളിലും പുതുക്കിയ വില പ്രാബല്യത്തിൽ വരും. ഇതിനു മുൻപ് പാൽ സംഭരണ ചിലവ് ഉയർന്നതിനെ തുടർന്ന് ഓഗസ്റ്റ് 17 നു ലിറ്ററിന് രണ്ട് രൂപ വീതം സഹകരണ സംഘം വർധിപ്പിച്ചിരുന്നു. പാലിനും പാൽ ഉത്പന്നങ്ങൾക്കും ലഭിക്കുന്ന ഓരോ രൂപയുടെയും ഏകദേശം 80 പൈസയാണ് ജി സി […]
അമുൽ ബ്രാൻഡിന് കീഴിൽ പാൽ വിൽക്കുന്ന ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജി സി എം എം എഫ്) അമുൽ ഗോൾഡിന്റെയും എരുമ പാലിന്റെയും വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ വിപണികളിലും പുതുക്കിയ വില പ്രാബല്യത്തിൽ വരും.
ഇതിനു മുൻപ് പാൽ സംഭരണ ചിലവ് ഉയർന്നതിനെ തുടർന്ന് ഓഗസ്റ്റ് 17 നു ലിറ്ററിന് രണ്ട് രൂപ വീതം സഹകരണ സംഘം വർധിപ്പിച്ചിരുന്നു. പാലിനും പാൽ ഉത്പന്നങ്ങൾക്കും ലഭിക്കുന്ന ഓരോ രൂപയുടെയും ഏകദേശം 80 പൈസയാണ് ജി സി എം എം എഫ് പാൽ ഉത്പാദകർക്ക് കൈമാറുന്നത്. ഗുജറാത്തിനു പുറമെ, ഡൽഹി, വെസ്റ്റ് ബംഗാൾ, മുംബൈ എന്നിവിടങ്ങളിലാണ് പ്രധാനമായും ജി സി എം എം എഫ് വില്പന നടത്തുന്നത്.
ജിസിഎംഎംഎഫ് പ്രതിദിനം 150 ലക്ഷം ലിറ്റർ പാൽ വിതരണം ചെയുന്നുണ്ട്. ഇതിൽ പ്രതിദിനം 40 ലക്ഷം ലിറ്റർ പാൽ ഡൽഹിയിൽ മാത്രം വിൽക്കുന്നുണ്ട്.