14 Oct 2022 12:13 AM
Summary
എയര്‍ ഇന്ത്യയെയും വിസ്താരയെയും ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍ ലിമിറ്റഡ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റാ സണ്‍സും തമ്മിലുള്ള സംയുക്ത സംരംഭമാണ് വിസ്താര. ഇതില്‍ ടാടയ്ക്ക് 51 ശതമാനമാണ് പങ്കാളിത്തം. എയര്‍ ഇന്ത്യ സ്വന്തമാക്കിയതിന് ശേഷം എല്ലാ എയര്‍ലൈന്‍ ബിസിനസുകളും ഏകീകരിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. എയര്‍ ഏഷ്യയും ടാറ്റയുടെ പങ്കാളിത്തമുള്ള എയര്‍ലൈന്‍ കമ്പനിയാണ്. എയര്‍ ഏഷ്യയെ ഏറ്റെടക്കുന്നതിന് എയര്‍ ഇന്ത്യയ്ക്ക് മുമ്പ് കോമ്പറ്റീഷന്‍ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റാ സണിന് 83.67 […]
എയര്‍ ഇന്ത്യയെയും വിസ്താരയെയും ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍ ലിമിറ്റഡ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റാ സണ്‍സും തമ്മിലുള്ള സംയുക്ത സംരംഭമാണ് വിസ്താര.
ഇതില്‍ ടാടയ്ക്ക് 51 ശതമാനമാണ് പങ്കാളിത്തം. എയര്‍ ഇന്ത്യ സ്വന്തമാക്കിയതിന് ശേഷം എല്ലാ എയര്‍ലൈന്‍ ബിസിനസുകളും ഏകീകരിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. എയര്‍ ഏഷ്യയും ടാറ്റയുടെ പങ്കാളിത്തമുള്ള എയര്‍ലൈന്‍ കമ്പനിയാണ്.
എയര്‍ ഏഷ്യയെ ഏറ്റെടക്കുന്നതിന് എയര്‍ ഇന്ത്യയ്ക്ക് മുമ്പ് കോമ്പറ്റീഷന്‍ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.
എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റാ സണിന് 83.67 ശതമാനം പങ്കാളിത്തമുണ്ട്. ബാക്കിയുള്ള ഓഹരികള്‍ എയര്‍ ഏഷ്യ ബര്‍ഹാദില്‍ നിന്നും ഏറ്റെടുക്കുമെന്ന് കരുതുന്നു.